കോഴിക്കോട് പിക്കപ്പ് ലോറിയും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പയ്യോളി സ്വദേശിക്ക് ദാരുണാന്ത്യം

കോഴിക്കോട് പിക്കപ്പ് ലോറിയും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പയ്യോളി സ്വദേശിക്ക് ദാരുണാന്ത്യം. പയ്യോളി ഏരിപറമ്പില്‍ ഇസ്മായിലിന്റെ മകന്‍ ഹാഷി (25)മാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ആറോടെ പുതിയങ്ങാടി അത്താണിക്കലിന് സമീപമായിരുന്നു അപകടം. ഹാഷിം ഓടിച്ചിരുന്ന പിക്കപ്പ് ലോറി എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഹാഷിം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഹാഷിമിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
പയ്യോളിയില്‍ ഹാഷിം ജോലി ചെയ്യുന്ന പഴം - പച്ചക്കറി സ്റ്റാളിലേക്ക് സാധനമെടുക്കാനായി അതിരാവിലെ കോഴിക്കോട്ടേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha


























