Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുന്‍ എംഎല്‍എ മുമ്പേ പോയി... ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരെ സമവായത്തിലൂടെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചിട്ടും കാര്യമില്ല; എതിര്‍ത്ത മുന്‍ എം.എല്‍.എ കെ.ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു

29 AUGUST 2021 09:25 AM IST
മലയാളി വാര്‍ത്ത

പണ്ടെങ്ങുമില്ലാതെ പാര്‍ട്ടിക്കെതിരെ മിണ്ടിയവര്‍ക്കെതിരെ കടുത്ത നടപടിയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയിരിക്കുന്നത്. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ.ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നു താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അറിയിച്ചു.

കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയില്‍ മാറ്റം വരുത്തി ഹൈക്കമാന്‍ഡ് ഡി.സി.സി അദ്ധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചു.

 



പാലോട് രവി (തിരുവനന്തപുരം),പി. രാജേന്ദ്ര പ്രസാദ് (കൊല്ലം)സതീഷ് കൊച്ചുപറമ്പില്‍ (പത്തനംതിട്ട),ബി. ബാബുപ്രസാദ് (ആലപ്പുഴ), നാട്ടകം സുരേഷ് (കോട്ടയം),സി.പി. മാത്യു (ഇടുക്കി)മുഹമ്മദ് ഷിയാസ് (എറണാകുളം),ജോസ് വളളൂര്‍ (തൃശൂര്‍),

എ.തങ്കപ്പന്‍ (പാലക്കാട്),വി.എസ്.ജോയ് (മലപ്പുറം), കെ. പ്രവീണ്‍കുമാര്‍ (കോഴിക്കോട്),എന്‍.ഡി. അപ്പച്ചന്‍ (വയനാട്), മാര്‍ട്ടിന്‍ ജോര്‍ജ്(കണ്ണൂര്‍),പി.കെ. ഫൈസല്‍(കാസര്‍കോട്) പുതിയഡി.സി.സി പ്രസിഡന്റുമാര്‍. രാത്രി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പട്ടിക പ്രഖ്യാപിക്കുകയായിരുന്നു.

 



ഇരു ഗ്രൂപ്പുകള്‍ക്കും സ്വീകാര്യമായ നിലയില്‍ ഈഴവ, നായര്‍, ക്രിസ്ത്യന്‍, മുസ്‌ളീം സമുദായ സന്തുലനം ഉറപ്പാക്കിയെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നത്. പക്ഷേ, വനിതാ, ദളിത് പ്രാതിനിദ്ധ്യമില്ല.

സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തിന്റെ ചുമതലയുള്ള ജന.സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാന നേതാക്കളുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ കൈമാറിയ പട്ടികയില്‍ അവസാന നിമിഷം മാറ്റം വരുത്തിയത്. ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തുമാണ് മാറ്റം.

 



ആലപ്പുഴയില്‍ ബി. ബാബു പ്രസാദിനെയും ഇടുക്കിയില്‍ സി.പി. മാത്യുവിനെയും ഉള്‍പ്പെടുത്തി ഐ ഗ്രൂപ്പിനും കോട്ടയത്ത് നാട്ടകം സുരേഷിലൂടെ എ ഗ്രൂപ്പിനും പ്രാതിനിദ്ധ്യം ഉറപ്പാക്കി. ആലപ്പുഴയില്‍ നേരത്തെ കെ.പി. ശ്രീകുമാറിനെയും കോട്ടയത്ത് ഫില്‍സണ്‍ മാത്യൂസിനെയുമാണ് പരിഗണിച്ചിരുന്നത്.ഇടുക്കിയില്‍ സി.പി.മാത്യുവിനെ നിയമിച്ചതിലൂടെ ക്രിസ്ത്യന്‍ സന്തുലനം ഉറപ്പാക്കി.

ഇടുക്കിയില്‍ കെ. എസ്. അശോകനെയാണ് പരിഗണിച്ചിരുന്നത്. പ്രതിഷേധം ഉയര്‍ന്നെങ്കിലും തിരുവനന്തപുരത്ത് പാലോട് രവിക്ക് നറുക്കു വീണു. മലപ്പുറത്ത് വി.എസ്. ജോയിയെ നിയമിക്കുന്നതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങള്‍ തള്ളി കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നോമിനിയായ രാജേന്ദ്ര പ്രസാദിനെയും നിയമിച്ചു.

 



ഇതിന് പിന്നാലെയാണ് കെ.ശിവദാസന്‍ നായര്‍ക്കും കെ.പി.അനില്‍കുമാറിനും സസ്‌പെന്‍ഷന്‍ വന്നത്. ചാനല്‍ ചര്‍ച്ചയിലെ വിമര്‍ശനങ്ങളുടെ പേരിലാണ് കെപിസിസി നടപടി. സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍.

സസ്‌പെന്‍ഷന്‍ കയ്യില്‍ വച്ചാല്‍ മതി. സസ്‌പെന്‍ഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും അനില്‍കുമാര്‍ തുറന്നടിച്ചു. പട്ടികയിലുള്ള പകുതിയിലധികം പേരും നേതാക്കളുടെ പെട്ടിതൂക്കികളാണ്. ഡിസിസി ഓഫിസിലേക്ക് ജനം വരാന്‍ പേടിക്കും. കച്ചവടക്കാരാണ് അവര്‍. കോണ്‍ഗ്രസിലെ പൂരം നാളെ തുടങ്ങും. കാണാനിരിക്കുന്നത് പറഞ്ഞറിയിക്കുന്നില്ലെന്നും നമുക്ക് കാണാമെന്നും കെ.പി.അനില്‍കുമാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends