ആകാംക്ഷയോടെ ബിജെപി... പഴയതു പോലെ ചാനല്‍ ചര്‍ച്ചകളില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചര്‍ച്ച കഴിഞ്ഞപ്പോഴേക്കും കോണ്‍ഗ്രസിന് പുറത്താക്കി; സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപി അനില്‍കുമാറും ശിവദാസന്‍ നായരും പ്രതിസന്ധിയില്‍

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു നിമിഷങ്ങള്‍ക്കകം രണ്ടു കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് എഐസിസി നേതൃത്വത്തിന്റെ കൂടി അറിവോടെ. സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും, കെ.ശിവദാസന്‍ നായരെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തത് പട്ടിക പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ പട്ടിക സംബന്ധിച്ചു വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്ന്.
പട്ടികയുമായി ബന്ധപ്പെട്ടു പരസ്യ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമുയരാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ്, താക്കീത് എന്ന നിലയില്‍ നേതൃത്വം അസാധാരണ നടപടിയിലേക്കു കടന്നത്. ഇപ്പോഴത്തെ പട്ടിക കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂവാകുമെന്നും ഒരു മാനദണ്ഡവും പാലിക്കാതെയാണു പട്ടിക തയാറാക്കിയതെന്നും ചാനല്‍ ചര്‍ച്ചയില്‍ കെ.പി.അനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. ഈ അഭിപ്രായ പ്രകടനത്തെ ഇതേ ചര്‍ച്ചയില്‍ കെ. ശിവദാസന്‍ നായര്‍ പിന്താങ്ങുകയും ചെയ്തു. പട്ടിക പുറത്തിറങ്ങി തൊട്ടുപിന്നാലെ ഇവര്‍ക്കെതിരെ നേതൃത്വം നടപടി പ്രഖ്യാപിക്കുകയായിരുന്നു.
അച്ചടക്ക നടപടി അംഗീകരിക്കുന്നില്ലെന്ന സൂചന നല്‍കി, തൊട്ടുപിന്നാലെ രൂക്ഷ പ്രതികരണവുമായി കെ.പി.അനില്‍കുമാര്‍ രംഗത്തുവന്നു. സസ്‌പെന്‍ഡ് ചെയ്തു പേടിപ്പിക്കേണ്ടെന്നും കോണ്‍ഗ്രസിലെ 'പൂരം' ഉടന്‍ തുടങ്ങുമെന്നും അനില്‍കുമാര്‍ പ്രതികരിച്ചു. നേതാക്കന്മാരുടെ പെട്ടിതൂക്കികളെയാണു പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരാക്കിയത്. ഇവരില്‍ പലരും നല്ല കച്ചവടക്കാരാണ്. ഇനി ഡിസിസി ഓഫിസില്‍ കയറാന്‍ ആളുകള്‍ ഭയപ്പെടുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഗ്രൂപ്പുകള്‍ക്ക് അതീതമായ പട്ടികയല്ല ഇപ്പോഴത്തേതെന്നുള്ള അനില്‍കുമാറിന്റെ അഭിപ്രായത്തോടു താന്‍ യോജിക്കുകയാണു ചെയ്തതെന്നും, നേതൃത്വത്തിനെതിരെയോ, പാര്‍ട്ടിക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവദാസന്‍ നായര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പു സമയത്ത് നേതാക്കളെയും പാര്‍ട്ടിയെയും വിമര്‍ശിച്ചവര്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായിരിക്കുന്ന പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നു താന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയാണ് ഇല്ലാതാവുകയെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.
അതേസമയം ഡിസിസി അധ്യക്ഷ പട്ടികയില്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ പൂര്‍ണ തൃപ്തരല്ല. എന്നാല്‍ അവസാനവട്ട തിരുത്തലുകള്‍ കണക്കിലെടുത്ത് പരസ്യ പ്രതികരണങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞുമാറിയേക്കും. പരസ്യ പ്രസ്താവന നടത്തിയ കെ.ശിവദാസന്‍ നായരെയും കെ.പി. അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഹൈക്കമാന്‍ഡ് അച്ചടക്ക വാള്‍ വീശിയതും ബോധപൂര്‍വം തന്നെ.
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കേരളത്തിലെ പുതിയ നേതൃത്വം മതിയായ പരിഗണന നല്‍കിയില്ലെന്നു ഗ്രൂപ്പുകള്‍ വിചാരിക്കുന്നു. ഇവിടെ നടന്ന കൂടിയാലോചനകളില്‍ അഭിപ്രായം തേടി എന്നതൊഴിച്ചാല്‍ അന്തിമ തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ ഇരു നേതാക്കളും ഇരുട്ടിലായതോടെ പ്രതിഷേധം കനത്തു. ഇങ്ങനെ പട്ടിക പ്രഖ്യാപിച്ചാല്‍ പരസ്യ പ്രതികരണങ്ങളുണ്ടാകുമെന്നു മുന്നറിയിപ്പുമുണ്ടായി.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പ്രസിഡന്റുമാര്‍ മാറിയത് ഈ ചര്‍ച്ചകള്‍ക്കു ശേഷമാണ്.
https://www.facebook.com/Malayalivartha

























