Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വയനാട്ടില്‍ വീണ്ടുമെത്തേണ്ടതാ... പൊട്ടിത്തെറിയുടെ വക്കിലെത്തിയ കോണ്‍ഗ്രസിനെ അവസാന നിമിഷം അനുരഞ്ജനത്തിലെത്തിച്ചത് രാഹുല്‍ഗാന്ധി; ഡി.സി.സി. പുനഃസംഘടനയില്‍ മുറിവേറ്റെന്ന പൊതുവികാരം ഇരുഗ്രൂപ്പുകളിലും നിലനില്‍ക്കുന്നു

29 AUGUST 2021 12:51 PM IST
മലയാളി വാര്‍ത്ത
രാഹുല്‍ ഗാന്ധി അവസാന നിമിഷം ഇടപെട്ടിട്ടില്ലെങ്കില്‍ ഒരുപക്ഷെ മുതിര്‍ന്ന നേതാക്കളെ വരെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നേനെ. എന്നാല്‍ ഇലയ്ക്കും മുള്ളിനും കേടാകാതെ രാഹുല്‍ ഗാന്ധി പ്രശ്‌നം പരിഹരിച്ചു.

പൊട്ടിത്തെറിയുടെ വക്കിലെത്തിയ ഡി.സി.സി. പുനഃസംഘടന അവസാനനിമിഷം അനുരഞ്ജനത്തിലെത്തിയത് രാഹുല്‍ഗാന്ധിയുടെ ഇടപെടലിലൂടെയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുല്‍ഗാന്ധി പലകുറി സംസാരിച്ചു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം നാട്ടകം സുരേഷിന്റെയും ആലപ്പുഴയില്‍ രമേശ് ചെന്നിത്തലയുടെ താത്പര്യപ്രകാരം ബാബു പ്രസാദിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ വലിയ എതിര്‍വികാരത്തിന് ഒരുപരിധിവരെ ശമനമായത്.  

എന്നാല്‍, ഡി.സി.സി. പുനഃസംഘടനയില്‍ മുറിവേറ്റെന്ന പൊതുവികാരം ഇരുഗ്രൂപ്പുകളിലും നീറിനില്‍ക്കുന്നു. ഗ്രൂപ്പ് പരിഗണനകള്‍ക്കപ്പുറം തങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്ന വികാരമാണ് മുതിര്‍ന്നനേതാക്കള്‍ പങ്കുവെക്കുന്നത്.

ഡി.സി.സി. പ്രസിഡന്റുമാരായി നിയമിതരായവരെല്ലാം വിശാലാര്‍ഥത്തില്‍ എ, ഐ ഗ്രൂപ്പില്‍പ്പെട്ടവരാണ്. ഗോത്രവഴിയില്‍ നോക്കിയാല്‍ ഐ വിഭാഗത്തിന് എട്ടും എക്ക് ആറും ജില്ലകളുമെന്നുകാണാം. എന്നാല്‍, കെ.പി.സി.സി., പ്രതിപക്ഷ നിയമസഭാ കക്ഷിസ്ഥാനങ്ങളില്‍ പുതിയ നേതൃത്വം വന്നതോടെ ഗോത്രങ്ങള്‍ പലകുലങ്ങളായി പിരിഞ്ഞിരുന്നു.  

എ, ഐ ഗ്രൂപ്പുകളില്‍ ഉള്‍പ്പിരിവുകള്‍ ഏറെ വന്നുകഴിഞ്ഞു. ഐ വിഭാഗത്തില്‍ത്തന്നെ ചെന്നിത്തലയോടൊപ്പം നില്‍ക്കുന്നവര്‍, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍, കെ. സുധാകരന്‍ എന്നിങ്ങനെ ഓരോ പ്രബലനേതാക്കള്‍ക്കൊപ്പം നില്‍ക്കുന്നവരുടെ വ്യത്യസ്ത കൂട്ടായ്മയുണ്ട്. എ ഗ്രൂപ്പിലും ഉള്‍പ്പിരിവുകള്‍ ഏറെവന്നുകഴിഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് തുടങ്ങിയ പഴയ മുന്‍നിര എ ഗ്രൂപ്പുകാര്‍ ഇപ്പോള്‍ ഉള്‍വൃത്തത്തിലില്ല.

ഇപ്പോള്‍ നിയമിതരായവരോടൊന്നും ഉമ്മന്‍ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ എതിര്‍പ്പില്ലെന്ന് അവരോടൊപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഗ്രൂപ്പുകളില്‍നിന്ന് ഈ മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുത്തവരല്ല, കൂടുതല്‍ ജില്ലകളിലും ഡി.സി.സി. അധ്യക്ഷന്മാരായത്.

രമേശ് ചെന്നിത്തലയുടെ തട്ടകമായ ആലപ്പുഴയിലും ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്തുപോലും ഇരുവരുടെയും താത്പര്യം പരിഗണിച്ചല്ല കരടുപട്ടിക വന്നത്. ഇതാണ് ഗ്രൂപ്പുകളെ പൊട്ടിത്തെറിയിലേക്കു നയിച്ചത്. ഇതു തിരിച്ചറിഞ്ഞാണ് രാഹുല്‍ഗാന്ധിയുടെ അവസാനനിമിഷത്തെ ഇടപെടല്‍. ശാക്തികചേരികളില്‍ വന്ന മാറ്റത്തിനനുസരിച്ച് ഇരു ഗ്രൂപ്പുകളില്‍നിന്ന് പുതിയ അധികാരകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടവര്‍ക്കാണ് സ്ഥാനങ്ങള്‍ ലഭിച്ചതെന്ന് പരമ്പരാഗത ഗ്രൂപ്പുകള്‍ കുറ്റപ്പെടുത്തുന്നു. ഡി.സി.സി. പ്രസിഡന്റുമാരില്‍ വേണുഗോപാലിനോട് ആഭിമുഖ്യമുള്ളവരുടെ എണ്ണം അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു.  

എ, ഐ ഗ്രൂപ്പുകള്‍ പരാതിക്കെട്ട് അഴിക്കുമ്പോഴും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരും പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടായിനിന്നാണ് പട്ടിക തയ്യാറാക്കിയതെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്. മുതിര്‍ന്നനേതാക്കളുമായുള്ള ചര്‍ച്ചയിലൂടെ അവരുടെ നിര്‍ദേശങ്ങള്‍ കേട്ടശേഷം തുടര്‍ന്നുനടന്ന ആലോചനകളില്‍ കെ. സുധാകരനും വി.ഡി. സതീശനുമൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ് എന്നിവര്‍ പങ്കാളികളായി. ഡല്‍ഹി ചര്‍ച്ചകളില്‍ കെ.സി. വേണുഗോപാലും ചേര്‍ന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിച്ച പട്ടികയായതിനാല്‍ പരസ്യമായി എതിര്‍ക്കാനില്ലെന്നു പറയുമ്പോഴും അതൃപ്തി പ്രകടിപ്പിക്കണമെന്ന തീരുമാനത്തിലാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം.     " frameborder="0" allow="autoplay; encrypted-media" allowfullscreen>  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends