പട്ടിണിയല്ലേ കുഞ്ഞേ, രാവേറും വരെ പണിയെടുത്താലും ഒരിത്തിരിയല്ലേ കിട്ടത്തൊള്ളൂ അമ്മുക്കുട്ടിയേച്ചീ, എന്തൊരു ജീവിതമായിരുന്നു നിങ്ങളുടേത് .! മനുഷ്യര്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

കേരളത്തിന്റെ കര്‍ഷക അവകാശസമരങ്ങളിലെ മുന്നണിപ്പോരാളിയും കര്‍ഷകത്തൊഴിലാളി നേതാവുമായ അന്തരിച്ച കെ എസ് അമ്മുക്കുട്ടിയെക്കുറിച്ച് എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയംഗം നിതീഷ് നാരായണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
'പട്ടിണിയല്ലേ കുഞ്ഞേ, രാവേറും വരെ പണിയെടുത്താലും ഒരിത്തിരിയല്ലേ കിട്ടത്തൊള്ളൂ. കുഞ്ഞാണെങ്കിലും ഞാന്‍ കൂടെ പോയാല്‍ അത്രേം കൂടി ആയല്ലോ എന്ന് കരുതി ' എന്നാരംഭിക്കുന്നതാണ് നിതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
2021 മേയില്‍ ട്രൈകോണ്ടിനെറ്റല്‍ സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി അമ്മുക്കുട്ടിയെ കണ്ട് നിതീഷ് ദീര്‍ഘസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ കര്‍ഷക തൊഴിലാളി യൂണിയനും പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നേതാവാണ് കെ എസ് അമ്മുക്കുട്ടി.
https://www.facebook.com/Malayalivartha

























