കുമരകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു.. കാറിനുള്ളിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുമരകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. കാറിനുള്ളിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരത്തിന്റെ ചില്ലകള്‍ ഒടിഞ്ഞുവീണത്.
കാറിനുള്ളിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. എറണാകുളത്തേക്ക് പോകുകയായിരുന്ന കാറിന് മുകളിലാണ് മരം വീണത്.
കാറിന്റെ മുമ്പിലെ ചില്ലും ലൈറ്റും തകര്‍ന്നിട്ടുണ്ട്. കവണാറ്റിന്‍കര മുതല്‍ ചീപ്പുങ്കല്‍ വരെയുള്ള ഭാഗത്ത് ഒടിഞ്ഞുവീഴാറായി നില്‍ക്കുന്ന ചില്ലകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാണ്.അപകടത്തെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha

























