കൊവിഡ് ബാധിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ആശങ്ക ഉയര്‍ത്തി മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം (മിസ്‌ക്) രോഗബാധ പടരുന്നു

കൊവിഡ് ബാധിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ആശങ്ക ഉയര്‍ത്തി മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം (മിസ്‌ക്) രോഗബാധ പടരുന്നു. സംസ്ഥാനത്ത് ഇതുവരെ നാല് കുട്ടികള്‍ മിസ്‌ക് ബാധിച്ച് മരണമടഞ്ഞതായി അധികൃതര്‍ പറഞ്ഞു.
രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികില്‍സ തേടുകയെന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനുള്ള പ്രതിവിധി. മിസ്‌ക് രോഗബാധയ്ക്കുള്ള ചികിത്സയ്ക്കായി സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മിസ്‌ക് ലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കൊവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീര്‍കെട്ടാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം എന്ന മിസ്‌ക്. പനി, വയറു വേദന, ത്വക്കില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
"
https://www.facebook.com/Malayalivartha

























