മോഷണകുറ്റം ആരോപിച്ച് അച്ഛനേയും മകളേയും പരസ്യവിചാരണനടത്തി; പൊലീസ് ഉദ്യോഗസ്ഥയെ നല്ലനടപ്പ് പരിശീലനത്തിന് വിടാന്‍ ഉത്തരവ്

ആറ്റിങ്ങലില്‍ മോഷണകുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാംക്ലാസുകാരി മകളേയും പരസ്യവിചാരണനടത്തിയതില്‍ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. പോലീസ് ഉദ്യോഗസ്ഥ എം.ആര്‍. രജിതയെ നല്ലനടപ്പ് പരിശീലനത്തിന് വിടാന്‍ ഉത്തരവിട്ടു.
15 ദിവസം കൊല്ലത്ത് പരിശീലനത്തില്‍ പങ്കെടുക്കണം. അമിതആവേശവും ജാഗ്രത ഇല്ലായ്മയും പ്രശ്‌നം സങ്കീര്‍ണമാക്കിയെന്ന് ഡി.ഐ.ജി. നേരത്തെ ഇവരെ പിങ്ക് പൊലീസില്‍ നിന്ന് മാറ്റി, റൂറല്‍ എസ്.പി ഓഫിസില്‍ നിയമിച്ചിരുന്നു. പിന്നാലെയാണ് കൂടുതല്‍ വകുപ്പുതലനടപടി.
വെള്ളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരി മകളേയും പൊലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പരസ്യ വിചാരണ നടത്തിയത്. പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെടുത്തു. അതേസമയം, സി.പി.ഒ രജിതയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് പരാതിക്കാരന്‍. നാളെ മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി കമ്മിഷനും പരാതി നല്‍കും.
https://www.facebook.com/Malayalivartha

























