ഒരു പാർട്ടിയുമായി ചർച്ച നടത്തിയില്ല! മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഗോപിനാഥ് തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ട്ടി വിടുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു
കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചത്. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ.വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുന്‍ ആലത്തൂര്‍ എം.എല്‍.എയായ ഗോപിനാഥ് ദീര്‍ഘകാലം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. മുന്‍ ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോപിനാഥ്, നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു.
ഡിസിസി പട്ടിക പുറത്തു വന്നതോടെ കോണ്‍ഗ്രസില്‍ ഇടഞ്ഞു നില്‍ക്കുന്ന എ വി ഗോപിനാഥ് സിപിഎമ്മില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ന് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha

























