പതിനാറുകാരിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി ഒളിവില്‍

മണ്ണാര്‍ക്കാട് പതിനാറു വയസുകാരിയെ അയല്‍ക്കാരന്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയല്‍ക്കാരനായ ജംഷീര്‍ എന്ന യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
കഴുത്ത് മുറുകി ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീട്ടിനുള്ളില്‍ ആളില്ലാത്ത തക്കം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ മുത്തശ്ശി കഴുത്തില്‍ തോര്‍ത്ത് മുറുക്കി വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ കണ്ടതോടെ ജംഷീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അയല്‍വാസികള്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ അറിയിച്ചു.
https://www.facebook.com/Malayalivartha

























