ജനലഴി ഇളക്കി വീടിനകത്ത് കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കൊല്ലം കടക്കലില്‍ ജനലഴി ഇളക്കി വീടിനകത്ത് കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ കടന്നുപിടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് വീട്ടമ്മ ഉറങ്ങിക്കിടന്നത്. ആഴാന്തക്കുഴി സ്വദേശി 29 വയസ്സുള്ള കണ്ണന്‍ എന്നുവിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്. മൂന്നാം ഓണ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി 12 മണിയോടെ ജനലഴി ഇളക്കിയാണ് പ്രതി വീടിനുള്ളില്‍ കടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ ശ്രീകാന്ത് വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ച് ഉണര്‍ന്നതോടെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ശ്രീകാന്ത് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടുകാരുടെ ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. സംഭവത്തില്‍ വീട്ടുകാര്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയുടെ ഭര്‍ത്താവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha

























