കോൺഗ്രസ് നാശത്തിന്റെ വക്കിലോ? പി.എസ്. പ്രശാന്തിനെ ഗെറ്റ് ഔട്ടടിച്ച് സുധാകരൻ...

പാർട്ടിയെ വിറപ്പിച്ച യുവനേതാവ് കൂടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ മത്സരിച്ച യുഡുഎഫ് സ്ഥാനാർഥി പി. എസ് പ്രശാന്ത്. അത്യന്തം ജനപിന്തുണയുള്ള അദ്ദേഹം കഴിഞ്ഞ കുറച്ച് കാലമായി എതിർ ചേരിയിൽ നിന്ന് കോൺഗ്രസിനെ വെള്ളം കുടിപ്പിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസിന്‍റെ അന്തകനെന്നും ബിജെപി ഏജന്റ് എന്നൊക്കെ പറഞ്ഞായിരുന്നു പ്രധാന ആക്ഷേപം.
ഇത്തരത്തിൽ വിപ്ലവം നടത്തിയ പി എസ് പ്രശാന്തിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കെപിസിസി സെക്രട്ടറി ആയിരുന്ന പി എസ് പ്രശാന്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലം സ്ഥാനാർത്ഥി കൂടിയായിരുന്നു. ഇതിനെ പറ്റി എന്താണ് അദ്ദേഹത്തിന് പറയാനുള്ളത് എന്ന ചോദ്യത്തിന് ഈ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്നാണ് പ്രശാന്തിൻ്റെ പ്രതികരണം.
കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പുറത്താക്കിയതെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ വ്യക്തമാക്കിയിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് പ്രശാന്തിനെ നേരത്തെ പാർട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കേരളത്തിൽ കോൺഗ്രസ് നിലനിൽക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ പ്രശാന്ത് കെ സി വേണുഗോപാലിനെതിരെ പറഞ്ഞതിൽ പശ്ചാത്താപമില്ലെന്ന് തുറന്നടിച്ചിട്ടുണ്ട്. സംഘടനയെ വേണുഗോപാൽ നശിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രശാന്ത്. കോണ്‍ഗ്രസിലെ ബിജെപി ഏജന്റാണ് കെ.സി.വേണുഗോപാലെന്നും കേരളത്തിലെ പ്രതിസന്ധിക്ക് കാരണം വേണുഗോപാലാണെന്നും പ്രശാന്ത്, രാഹുല്‍ ഗാന്ധിക്ക് അയച്ച ഇമെയിലിൽ പറയുന്നുണ്ട്.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകരാന്‍ കാരണം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചതുകൊണ്ടാണെന്നും പ്രശാന്ത് ആരോപിച്ചു. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റാക്കിയത് പുനഃപരിശോധിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടേണ്ടിവരുമെന്നും പി.എസ്. പ്രശാന്ത് മെയിലിൽ ചൂണ്ടിക്കാട്ടി. പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചതിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷന് ശേഷവും തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് പ്രശാന്തെന്നാണ് സുധാകരന്റെ ആക്ഷേപം ഇതുമൂലമാണ് ഇത്തരത്തിൽ കടുത്ത നടപടി പ്രശാന്തിന് നേരിടേണ്ടി വന്നത്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ ആവർത്തിച്ചു.
https://www.facebook.com/Malayalivartha

























