ഞെട്ടൽ മാറാതെ അച്ഛൻ... തലസ്ഥാനത്ത് കൊടും ക്രൂരത! യുവതിയെ 15 തവണയോളം കുത്തിക്കീറി യുവാവ്... പിന്നെ സംഭവിച്ചത്!

കേരളത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവമാണ് ഇപ്പോൾ തിരുവനന്തപുരത്ത് നിന്നും പുറത്ത് വന്നിട്ടുള്ളത്. അതിന്റെ ഭയപ്പാടിൽ നിന്നും ഇപ്പോഴും പുറത്ത് കടക്കാതെ ഞെട്ടലിലാണ് ഒരച്ഛനും. തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ ആണ്‍ സുഹൃത്ത് വളരെ ക്രൂരമായി കുത്തി പരിക്കേല്‍പ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടൻ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു. കൃത്യം നടത്തിയ ആര്യനാട് സ്വദേശിയായ പ്രതി അരുണിനെ വലിയമല പോലീസ് ഉടനെ പിടികൂടി എന്നാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇരുവരും പരിചയക്കാരായിരുന്നു എന്നാണു വിവരം. പെൺകുട്ടിയുടെ വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയപ്പോൾ ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടുന്നതാണു കണ്ടതെന്ന് അയൽവാസികൾ പറയുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ ആക്രമിച്ചത്. വാടക വീട്ടില്‍ താമസിക്കുന്ന യുവതിക്കെതിരെയാണ് ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഏകദേശം 15 ഓളം തവണ കുത്തേറ്റ യുവതിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇത്രയും തവണ മാരകമായി കുത്തി പരിക്കേൽപ്പിക്കാൻ എന്താണ് കാരണം എന്നത് ഇതുവരേയും വ്യക്തമല്ല. എന്തായാലും പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്ന് തന്നെയാണ് പോലീസും സംശയിക്കുന്നത്.
ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. പിന്നീട് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പിതാവിന്റെ നിലവിളി കേട്ടാണ് സമീപവാസികള്‍ ആക്രമണ വിവരം അറിയുന്നത്.
https://www.facebook.com/Malayalivartha

























