Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

തട്ടീം മുട്ടീം തട്ടീം മുട്ടീം... നെടുമങ്ങാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പി.എസ്. പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി; കണ്ണീരണിഞ്ഞ് എ.വി. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു; ഡി.സി.സി പ്രസിഡന്റ് കലഹത്തില്‍ ആദ്യ പുറത്താക്കലും ആദ്യ രാജിയും

31 AUGUST 2021 08:54 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന് ജയിക്കാമായിരുന്ന നെടുമങ്ങാട് സീറ്റില്‍ പി.എസ്. പ്രശാന്തിന് നല്‍കി കളഞ്ഞ് കുളിച്ചതിന് പിന്നാലെ നേതാക്കളെ പോലും തള്ളി പറയുകയാണ്. അവസാനം കെ.പി.സി.സി സെക്രട്ടറിയും നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. നെടുമങ്ങാട്ടെ തോല്‍വിയുടെ പേരില്‍ തിരുവനന്തപുരത്തെ നിയുക്ത ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്കെതിരെ ഉള്‍പ്പെടെ നേരത്തേ പരസ്യവിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായിരുന്നു. അന്ന് ഡി.സി.സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.

ഇന്നലെ എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനമുയര്‍ത്തി. വേണുഗോപാല്‍ ബി.ജെ.പി ഏജന്റാണെന്നായിരുന്നു വിമര്‍ശനം. വേണുഗോപാലിനെതിരെ രാഹുല്‍ഗാന്ധിക്ക് കത്തുമയച്ചു. ഇതേതുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ പുറത്താക്കിയത്.

 


തെറ്റു തിരുത്താന്‍ തയ്യാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് പുറത്താക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമായി തുടരവേ, മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവും മുന്‍ ഡി.സി.സി പ്രസിഡന്റുമായ എ.വി.ഗോപിനാഥ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. വികാരാധീനനായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപനം.

50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചു. പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവച്ചത്. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ നേതാക്കളില്‍ നിന്നുണ്ടായി. പാര്‍ട്ടിയുടെ മുന്നോട്ടുപോക്കിന് താന്‍ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് പിന്നില്‍. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാരെച്ചൊല്ലിയുയര്‍ന്ന തര്‍ക്കത്തില്‍ കോണ്‍ഗ്രസ് വിടുന്ന ആദ്യനേതാവായി ഗോപിനാഥ്.

 



അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചതും ശ്രദ്ധേയമായി. എന്നാല്‍, സി.പി.എമ്മിലേക്കോ മറ്റേതേങ്കിലും പാര്‍ട്ടിയിലേക്കോ പോകുന്നതിനെക്കുറിച്ചുള്ള സൂചനയൊന്നും നല്‍കിയില്ല. പാര്‍ട്ടിയെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. ഇപ്പോള്‍ ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ല. നല്ല പ്രകാശം മുന്നില്‍ കാണുമെന്ന ഉത്തമ വിശ്വാസത്തിലാണ് തുടര്‍യാത്ര ആരംഭിക്കുന്നത്, എന്നായിരുന്നു ഇതേക്കുറിച്ചുള്ള പ്രതികരണം.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അനുനയശ്രമം തുടങ്ങിയിട്ടുണ്ട്. ഗോപിനാഥിനെ ഇടതുപാളയത്തിലെത്തിക്കാന്‍ സി.പി.എമ്മും എന്‍.സി.പിയും അണിയറ നീക്കം ശക്തമാക്കി. സി.പി.എമ്മില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ഗോപിനാഥിനെ പാലക്കാട് ഡി.സി.സി അദ്ധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടെറെപ്പേര്‍ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും കത്തയച്ചിരുന്നു.

 



സീറ്റിനെച്ചൊല്ലിയും ഇടഞ്ഞുനിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് സീറ്റിനെച്ചൊല്ലി ഗോപിനാഥ് കോണ്‍ഗ്രസ് നേതൃത്വവുമായി പരസ്യമായി ഇടഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചത്. മുന്‍ ആലത്തൂര്‍ എം.എല്‍.എയാണ്. പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. നിലവില്‍ അവിടെ മെമ്പര്‍. കോണ്‍ഗ്രസിലെ ഒരു സ്ഥാനവും ആവശ്യമില്ല. സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമല്ല രാജി എന്നുമാണ് എ.വി.ഗോപിനാഥ് പറയുന്നത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends