ലോറിയും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ലോറിയും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ പുറപ്പുഴ കുന്നേല്‍ ബാബുവിന്റേയും രജനിയുടേയും മക്കളായ വിഷ്ണു (25), അരുണ്‍ (22), പുറപ്പുഴ മൂക്കിലിക്കാട്ട് രാജേന്ദ്രന്‍ പിള്ളയുടെയും സജിനിയുടെയും മകന്‍ ആദിത്യന്‍ (23) എന്നിവരാണ് മരിച്ചത്.
ആദിത്യന്റെ സഹോദരന്‍ അമര്‍നാഥ് ആര്‍. പിള്ളയെ (20) ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി. റോഡില്‍ മൂവാറ്റുപുഴ തൃക്കളത്തൂര്‍ കാവുംപടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം.
ബന്ധുക്കളും സുഹൃത്തുക്കളുമടക്കം എട്ടുപേര്‍ ബംഗളൂരുവില്‍നിന്ന് രണ്ടു കാറുകളിലായി തൊടുപുഴയിലേക്കു മടങ്ങുന്നതിനിടെയാണ് ഒരു കാര്‍ അപകടത്തില്‍പ്പെട്ടത്.
വിഷ്ണുവും അരുണും കഴിഞ്ഞ വെള്ളിയാഴ്ച അമ്മാവനും സുഹൃത്തുക്കള്‍ക്കുമൊപ്പം ബംഗളുരുവില്‍ അമ്മാവന്റെ വീട്ടിലേക്കു പോയിരുന്നു. കര്‍ണാടകത്തില്‍നിന്ന് വാഹനം വാങ്ങി വില്‍പന നടത്തുന്ന രീതി ഇവര്‍ക്കുണ്ടായിരുന്നു. രണ്ടു കാറുകള്‍ വാങ്ങി നാട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
പുനലൂരില്‍നിന്ന് മണ്ണുമാന്തി യന്ത്രം കയറ്റി പാലക്കാട്ടേക്ക് പോവുകയായിരുന്നു ലോറിയില്‍ എതിര്‍ദിശയില്‍ എത്തിയ കാര്‍ ഇടിച്ച് കയറുകയായിരുന്നു.
അമ്മാവനും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന കാര്‍ മുന്നിലായിരുന്നു. ഇടിയുടെ ശബ്ദം കേട്ടു തിരിച്ചുവന്നപ്പോഴാണ് ഒപ്പമുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടതെന്ന് മനസിലാക്കിയത്. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്നു പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























