ജീവനെടുത്ത് പ്രണയപ്പക..... പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ജീവനെടുത്ത് പ്രണയപ്പക .... പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ആണ്‍സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് യുവതി മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ആര്യനാട് സ്വദേശിയായ അരുണാണ് യുവതിയെ ആക്രമിച്ചത്. യുവതിയുടെ അച്ഛന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു പ്രതിയെ പിടികൂടി വലിയമല പോലീസിനെ ഏല്‍പ്പിച്ചു.
ആക്രമണത്തിന് ശേഷം സമീപത്തെ മറ്റൊരു വീടിന് മുകളില്‍ കയറിയ അരുണിനെ നാട്ടുകാര്‍ കീഴടക്കുകയായിരുന്നു. പതിനഞ്ചോളം തവണയാണ് യുവതിക്ക് കുത്തേറ്റത്.
അതേസമയം യുവതിയുടെ ശരീരത്തില്‍ 15 കുത്തുകള്‍ ഏറ്റിരുന്നു. തടയാന്‍ ശ്രമിച്ച അമ്മ വല്‍സലയ്ക്കും കുത്തേറ്റിരുന്നു. പ്രണയ നൈരാശ്യമാണ് ആക്രമണത്തില്‍ പിന്നിലെന്ന് പോലിസ് പറയുന്നു.
ആക്രമണത്തിന് ശേഷം സമീപത്തെ വീടിന് മുകളില്‍ കയറി ഒളിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























