Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രിയ രക്തസാക്ഷി കുടുംബങ്ങൾക്ക് പാർട്ടിയും, പൊതുസമൂഹവും തണലൊരുക്കും; ബി.ജെ.പി ഉയർത്തുന്ന വർഗ്ഗീയ, വിദ്വംസക, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പൂർവ്വാധികം ശക്തിയോടെ പൊതുജനങ്ങളെ അണിനിരത്തിപ്പോരാടും; അതിന് പ്രിയ സഖാക്കളുടെ രക്തസാക്ഷിത്വം മുന്നോട്ടുള്ള പാതകളിൽ ഞങ്ങളിലെ ആവേശത്തെ ജ്വലിപ്പിക്കുന്ന നക്ഷത്രങ്ങളായിരിക്കും; ഫേസ്ബുക്ക് കുറിപ്പുമായി ഐ ബി സതീഷ്

31 AUGUST 2021 09:53 AM IST
മലയാളി വാര്‍ത്ത

ഇന്നലെ സ.ഹഖ് മുഹമ്മദ്, സ.മീഥിലാജ് എന്നിവരുടെ രക്തസാക്ഷിത്വ ദിനമായിരുന്നു.കോൺഗ്രസ് ക്രൂരതയ്ക്ക് ഒരാണ്ട് എന്ന ഓർമ്മപ്പെടുത്തലുമായി ഐ ബി സതീഷ് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.

രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ഫാസിസ്റ്റു വൽക്കരണം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനു പകരം പ്രതിലോമ വാദങ്ങളുയർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിൽ എങ്ങനെ ഭരണത്തിലെത്തി അഴിമതിയിലൂടെ സ്വന്തം പോക്കറ്റുകൾ നിറക്കാം എന്നാണ് അവർ ചിന്തിച്ചത് എന്നദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ;

ഇന്ന് സ.ഹഖ് മുഹമ്മദ്, സ.മീഥിലാജ് രക്തസാക്ഷിത്വ ദിനം... കഴിഞ്ഞ തിരുവോണനാളിൽ മലയാളി ഞെട്ടിയുണർന്നത് ചോരമണമുള്ള അരുംകൊലയുടെ വാർത്ത കേട്ടുകൊണ്ടാണ്. തലസ്ഥാന ജില്ലയിൽ വെഞ്ഞാറമൂടിനടുത്ത് തേമ്പാമൂട് ജംഗ്ഷനിൽ വച്ചാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് 30ന് ഇരുട്ടിന്റെ മറവിൽ #DYFI പ്രവർത്തകരായ സ.ഹഖ് മുഹമ്മദിനെയും, സ.മിഥിലാജിനെയും കോൺഗ്രസ് ഗുണ്ടകൾ കൊലക്കത്തിക്ക് ഇരയാക്കിയത്...

 

 

കോൺഗ്രസിന്റെ ഗുണ്ടാവിളയാട്ടം നിലനിന്നിരുന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്നതാണ് അവർ ഈ ചെറുപ്പക്കാരിൽ കണ്ട കുറ്റം... ആശയങ്ങളുടെ അടിത്തറ ഇളകുമ്പോളാണ് നിലനിൽപ്പിനായി അവർ ആയുധങ്ങൾ കയ്യിലെടുക്കുന്നത്.

രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ഫാസിസ്റ്റു വൽക്കരണം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനു പകരം പ്രതിലോമ വാദങ്ങളുയർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേരളത്തിൽ എങ്ങനെ ഭരണത്തിലെത്തി അഴിമതിയിലൂടെ സ്വന്തം പോക്കറ്റുകൾ നിറക്കാം എന്നാണ് അവർ ചിന്തിച്ചത്. പ്രബുദ്ധ കേരളം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അതിന് ശക്തമായ മറുപടി നൽകുകയും ചെയ്തു...

കോൺഗ്രസ് ഇന്ന് എത്തി നിൽക്കുന്ന മൂല്യചുതിയുടെ നേർക്കാഴ്ച കൂടിയാണ് ഈ ദിവസങ്ങളിൽ ആ പാർട്ടിയുടെ ക്യാമ്പുകളിൽ നിന്നും പുറത്തുവരുന്നത്... നൂറ്റാണ്ടുകളുടെ പാരമ്പര്യവും ദേശീയ പാർട്ടി പട്ടവും അവകാശപ്പെടുമ്പോൾ പോലും , ആ പാർട്ടിയുടെ ജില്ലാതല നേതൃസംവിധാനത്തെ തിരഞ്ഞെടുക്കുന്നതിലെ കെട്ടുകാഴ്ചകൾ പൊതു സമൂഹത്തിൽ ചിരിപടർത്തിരിക്കുകയാണിപ്പോൾ...

കഴിഞ്ഞ വർഷം ഇതുപോലൊരു ദിവസം സ.ഹഖിന്റെയും, സ.മിഥിലാജിന്റെയും വീടുകൾ സന്ദർശിച്ചപ്പോൾ അവിടെ നിന്നുയർന്ന വിലാപങ്ങൾ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. നാടിന്റെ നൻമക്കും, ക്ഷേമത്തിനുമായി നിലകൊള്ളുന്നവരെയും, അതിന് നേതൃത്വം നൽകുന്ന സി.പി.ഐ(എം) നെയും ആയുധങ്ങളുയർത്തി കാട്ടി പേടിപ്പിക്കാം എന്നുള്ളത് കോൺഗ്രസിന്റെ ദിവാസ്വപ്നം മാത്രമാണ്.

കോൺഗ്രസിന്റെ പ്രതാപകാലത്ത്, ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ഠിയും, ധനവും, അക്രമിക്കൂട്ടങ്ങളെയും കൂടെനിർത്തി ഇതിനെക്കാൾ വലിയ ഭീഷണി ഉയർത്തിവിട്ടപ്പോൾ അതിനെതിരെ നെഞ്ചുറപ്പോടെ പൊരുതിയതാണ് ഞങ്ങളുടെ പ്രസ്ഥാനം...

പ്രിയ രക്തസാക്ഷി കുടുംബങ്ങൾക്ക് പാർട്ടിയും, പൊതുസമൂഹവും തണലൊരുക്കും. ബി.ജെ.പി ഉയർത്തുന്ന വർഗ്ഗീയ, വിദ്വംസക, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ പൂർവ്വാധികം ശക്തിയോടെ പൊതുജനങ്ങളെ അണിനിരത്തിപ്പോരാടും. അതിന് പ്രിയ സഖാക്കളുടെ രക്തസാക്ഷിത്വം മുന്നോട്ടുള്ള പാതകളിൽ ഞങ്ങളിലെ ആവേശത്തെ ജ്വലിപ്പിക്കുന്ന നക്ഷത്രങ്ങളായിരിക്കും...

ഞങ്ങളിലൂടെ ജീവിക്കുന്ന പ്രിയ സഖാക്കളായ ഹഖ് മുഹമ്മദിനും, മിഥിലാജിനും അവരുടെ ഓർമകൾ തുടിക്കുന്ന ഞങ്ങളുടെ ഇടനെഞ്ചിൽ നിന്നൊരു ലാൽ സലാം...
ഐ.ബി സതീഷ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends