ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി യാത്രക്കാരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശികളായ ബാബു (40), സുനില്‍ (40) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മില്‍ട്ടണ്‍, ജോസഫ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം നടന്നത്.
പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. അപകടത്തെത്തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗതം തടസമുണ്ടായി.
"
https://www.facebook.com/Malayalivartha

























