ക്യാമ്പസ് സെലക്ഷനിലൂടെ ആദ്യമായി ലഭിച്ച ജോലിക്ക് ചേരാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പഠനശേഷം ക്യാമ്പസ് സെലക്ഷനിലൂടെ ആദ്യമായി ലഭിച്ച ജോലിക്ക് ചേരാന്‍ പോയ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ(21) ആണ് മരണപ്പെട്ടത്.
പൂനെയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കോട്ടക്കല്‍ വനിതാ പോളി ടെക്‌നിക് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ഐശ്വര്യയ്ക്ക് ക്യാംപസ് സെലക്ഷന്‍ വഴിയാണ് പൂനെയിലെ കമ്പനിയില്‍ ജോലി ലഭിച്ചത്.
ഐശ്വര്യയുടെ സഹപാഠികളില്‍ ചിലര്‍ക്കും ഇതേ ജോലി ലഭിച്ചിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിനകം ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി കമ്പനിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടര്‍ന്നാണ് കൂട്ടുകാര്‍ക്കൊപ്പമാണ് ഐശ്വര്യ പൂനെയിലേക്ക് പോയത്.
പൂനെയിലെത്തിയ ഐശ്വര്യയ്ക്ക് ഓഗസ്റ്റ് 25ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താമസസ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൂനെയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്തി.
"
https://www.facebook.com/Malayalivartha

























