Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

റോഡരികില്‍ യുവാവ് രക്തം വാര്‍ന്ന് മരിച്ച സംഭവം.... അന്വേക്ഷണമാവശ്യപ്പെട്ട് പിതാവ്

02 SEPTEMBER 2021 09:47 PM IST
മലയാളി വാര്‍ത്ത

റോഡരികില്‍ യുവാവ് രക്തം വാര്‍ന്ന് മരിച്ച സംഭവത്തിലെ ദുരൂഹത അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് റാന്നി പോലീസില്‍ പരാതി നല്‍കി. മന്ദമരുതി തെക്കേച്ചരുവില്‍ മുകേഷ്‌കുമാറിന്റെ (35) മരണത്തിനു പിന്നിലെ ദുരൂഹതയെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ടി.എന്‍.മധുവാണ് റാന്നി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ മാസം 25ന് രാത്രിയിലാണ് ഇടമുറി തോമ്ബിക്കണ്ടത്തിന് സമീപത്തെ ഹോളോബ്രിക്‌സ് കമ്ബനിക്കു സമീപം മുകേഷിനെ അവശനിലയില്‍ കണ്ടത്. പരുക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യ റെനിയെ ഫോണില്‍ വിളിച്ച് ഒരു വാഹന നമ്ബരും പേരും പറഞ്ഞിട്ടുള്ളതായി പരാതിയില്‍ പറയുന്നു.മുകേഷിന്റെ ശരീരത്തില്‍ വാഹനാപകടത്തില്‍ സംഭവിച്ചതല്ലാത്ത രീതിയിലുള്ള പരുക്കാണുള്ളതെന്നും പരാതിയില്‍ പറയുന്നു. മറ്റേതോ സ്ഥലത്ത് വെച്ച് മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പരുക്കേറ്റതാകാമെന്നും അവിടുന്ന് രക്ഷപെട്ടു ഇരുചക്ര വാഹനം ഓടിച്ചെത്തി ഇവിടെ വെച്ച് അവശനായി വീണതാകാമെന്നു സംശയിക്കുന്നുവെന്ന് പിതാവ് പരാതിയില്‍ സൂചിപ്പിക്കുന്നു.
യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് വാഹനത്തിന്റെ എഞ്ചിന്‍ നിലയ്ക്കാത്ത നിലയിലും ലൈറ്റ് കത്തിച്ച നിലയിലുമാണ് ഉണ്ടായിരുന്നത്. സ്‌കൂട്ടറിന് ചെറിയ പോറല്‍ പോലും ഏറ്റിട്ടുമില്ലെന്ന് പരാതിയില്‍ ഉണ്ട്. മുകേഷിന്റെ ചെരുപ്പ് സംഭവ സ്ഥലത്ത് കാണാഞ്ഞതും സംശയം ജനിപ്പിക്കുന്നതായി മധു നല്‍കിയ പരാതിയില്‍ പറയുന്നു. മുകേഷിന്റെ വാടക വീട് സ്ഥിതി ചെയ്യുന്ന കണ്ണമ്ബള്ളിക്കുള്ള യാത്രക്കിടെയാണ് ഇടമുറിയില്‍ വെച്ച് അപകടം ഉണ്ടായത്. അത്തിക്കയത്തെ സ്ഥാപനം അടച്ച് വരുന്ന വഴി അപകടം കണ്ട പാറേക്കടവ് സ്വദേശിയാണ് യുവാവിനെ റാന്നി താലൂക്കാശുപത്രിയിലെത്തിച്ചത്.ഇവിടുന്ന് വീട്ടുകാരുടെ നേതൃത്വത്തില്‍ വിദഗ്ദ ചികിത്സാക്കായി കോട്ടയത്തിന് മാറ്റുന്നതിനിടെ പാമ്ബാടി താലൂക്കാശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.വെച്ചൂച്ചിറ പൊലീസാണ് ആദ്യം കേസെടുത്ത് അന്വേക്ഷണം തുടങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 minutes ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 minutes ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (21 minutes ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (26 minutes ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (30 minutes ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (51 minutes ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (1 hour ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (1 hour ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (1 hour ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (2 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (3 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (3 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (3 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ട്രെയിനുകളിൽ ഭക്ഷണം നൽകാൻ പ്ലാസ്റ്റിക് പായ്‌ക്കറ്റുകൾ ഒഴിവാക്കി  (3 hours ago)

Malayali Vartha Recommends