പള്ളിയും പരിസരവും അടിച്ചുവൃത്തിയാക്കാന്‍ വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പള്ളി കൈക്കാരന്‍ അറസ്റ്റില്‍

ആലുവയിൽ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പള്ളിയിലെ മുന്‍ കൈക്കാരന്‍ അറസ്റ്റില്‍. ചൂണ്ടി എട്ടേക്കര്‍ സെന്റ് ഡൂഡ് പള്ളിയിലെ മുന്‍ കൈക്കാരന്‍ ചൂണ്ടി പുളിപ്പറമ്ബില്‍ ജോഷിയെയാണ് (60) എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയും പരിസരവും അടിച്ചുവൃത്തിയാക്കാന്‍ വന്ന യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നദിവസം പള്ളിയില്‍ പുത്തന്‍കുര്‍ബന നടക്കുന്നതിനാല്‍ പള്ളിയും പരിസരവും വൃത്തിയാക്കുന്നതിനാണ് മദര്‍ തേരസ കുടുംബ യൂണിറ്റ് അംഗമായ യുവതിയെ പള്ളി കൈക്കാരന്‍ വിളിച്ചുവരുത്തിയത്. കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ വാഹന സൗകര്യമില്ലെന്നറിയിച്ചപ്പോള്‍ കൈക്കാരന്‍ സ്വന്തം വാഹനത്തിലെത്തിയാണ് പള്ളിയിലേക്ക് കൊണ്ടുവന്നത്. യുവതിക്കൊപ്പം മകനും ഉണ്ടായിരുന്നു. ഉച്ചയോടെ തിരിച്ച് വീട്ടിലാക്കിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് കേസ്.
പള്ളി കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് ജൂണ്‍ 23ന് പൊലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ യുവതിക്കെതിരെ പ്രതി നിരവധി അപവാദ കഥകളും പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജൂലായ് 31ന് രഹസ്യ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രതിയെ കൈക്കാരന്‍റെ ചുമതലയില്‍ നിന്നും നീക്കാന്‍ പള്ളി അധികൃതര്‍ തയ്യാറായത്.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയതിനാല്‍ പ്രതിയെ ഇന്നലെ ജാമ്യത്തില്‍ വിട്ടയച്ചതായി സി.ഐ പി.ജെ.നോബിള്‍ അറിയിച്ചു. പരാതിക്കാരിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























