Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഞെട്ടിവിറച്ച് കുട്ടിയും മകനും... ഒരു വര്‍ഷം മുമ്പ് തലയില്‍ മുണ്ടിട്ട് ഇഡി ഓഫീസില്‍ പോയ കെ.ടി. ജലീല്‍ ഇപ്പോള്‍ പോയത് മുണ്ടിടാതെ; കള്ളപ്പണ നിക്ഷേപ ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ ഇ.ഡിക്ക് മൊഴി നല്‍കി; കുഞ്ഞാലിക്കുട്ടിക്കും മകനും കുരുക്ക്

03 SEPTEMBER 2021 08:56 AM IST
മലയാളി വാര്‍ത്ത

കാലം മാറുന്ന മാറ്റമേ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കെ.ടി. ജലീലായിരുന്നു താരം. ഇഡി ജലീലിനെ ചോദ്യം ചെയ്‌പ്പോള്‍ എന്തൊരു ആഘോഷമായിരുന്നു. അന്ന് തലയില്‍ മുണ്ടിട്ട് പോയ ജലീല്‍ ഇന്നലെ തലയില്‍ മുണ്ടിടാതെയാണ് ഇഡി ഓഫീസില്‍ പോയത്. വെറുതേ പോയതല്ല കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുമായാണ് പോയത്.

മുന്‍മന്ത്രിയും മുസ്‌ളിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകന്‍ പി.കെ. ആഷിഖിനും കള്ളപ്പണം നിക്ഷേപമുണ്ടെന്ന ആരോപണത്തില്‍ മുന്‍മന്ത്രി കെ.ടി. ജലീലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. കുഞ്ഞാലിക്കുട്ടിക്ക് സമന്‍സ് നല്‍കിയെന്നും ഇന്ന് വരാന്‍ അസൗകര്യം അറിയിച്ചതായും സൂചനയുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഇ.ഡി വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

 



മലപ്പുറത്തെ എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ ഇരുവര്‍ക്കും 300 കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് കെ.ടി. ജലീല്‍ നിയമസഭയില്‍ ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ സമന്‍സിനെ തുടര്‍ന്നാണ് ജലീല്‍ കൊച്ചിയിലെ ഓഫീസില്‍ ഹാജരായത്. രാവിലെ 11നെത്തിയ ജലീല്‍ വൈകിട്ട് നാലിനാണ് മൊഴി നല്‍കി തിരിച്ചിറങ്ങിയത്.

തന്റെ പക്കലുള്ള രേഖകള്‍ ഇ.ഡിക്ക് കൈമാറിയതായി കെ.ടി. ജലീല്‍ പറഞ്ഞു. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടത് സംഘടിപ്പിച്ച് നല്‍കും. പി.കെ. കുഞ്ഞാലിക്കുട്ടിയെ ഇന്നും ആഷിഖിനെ ഈമാസം ഏഴിനും ഇ.ഡി ചോദ്യം ചെയ്യുമെന്നാണ് തനിക്ക് ലഭിച്ച വിവരം. മുസ്‌ളിം ലീഗിനെയും ചന്ദ്രിക ദിനപത്രത്തെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുകയും സ്ഥലം വാങ്ങുകയും ചെയ്തു. എം.എല്‍.എയെന്ന ബോര്‍ഡ് വച്ച വാഹനത്തിലാണ് ജലീല്‍ ഇ.ഡി ഓഫീസിലെത്തിയതും മടങ്ങിയതും.

 



അതേസമയം ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡിയോട് പി.കെ. കുഞ്ഞാലിക്കുട്ടി സാവകാശം ആവശ്യപ്പെട്ടതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീല്‍ രംഗത്തെത്തി. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ എന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ.



കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇ.ഡിക്ക് കൈമാറിയതായി കെ.ടി. ജലീല്‍ വ്യക്തമാക്കി. താന്‍ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇ.ഡിക്ക് കൈമാറി. നേരത്തെ കൊടുത്ത രേഖകള്‍ക്ക് പുറമെ കുറച്ച് രേഖകള്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ നാളെ ഇ.ഡി ചോദ്യം ചെയ്യും. ഏഴാം തിയതി അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനേയും അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് ജലീല്‍ പറഞ്ഞു. 'എ.ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ വന്നിട്ടില്ല. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് ഇ.ഡി വിളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (5 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (23 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends