Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കണ്ണീര്‍ക്കടലായി.... അഴീക്കല്‍ തുറമുഖത്തിന് സമീപം തീരക്കടലില്‍ മീന്‍പിടിക്കുന്നതിനിടെ അതി ശക്തമായ തിരയില്‍ പെട്ട് വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു.... ഒമ്പതു പേര്‍ നീന്തി രക്ഷപ്പെട്ടു, മൂന്നു പേരെ രക്ഷപ്പെടുത്തി, തീരത്തു നിന്ന് 1.85 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം, നാലു പേരുടെയും വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും

03 SEPTEMBER 2021 06:37 AM IST
മലയാളി വാര്‍ത്ത

കണ്ണീര്‍ക്കടലായി.... അഴീക്കല്‍ തുറമുഖത്തിന് സമീപം തീരക്കടലില്‍ മീന്‍പിടിക്കുന്നതിനിടെ അതി ശക്തമായ തിരയില്‍ പെട്ട് വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചു.... ഒമ്പതു പേര്‍ നീന്തി രക്ഷപ്പെട്ടു, മൂന്നു പേരെ രക്ഷപ്പെടുത്തി, തീരത്തു നിന്ന് 1.85 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം നടന്നത്. നാലു പേരുടെയും വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും നാട്ടുകാരും.

ആലപ്പുഴ ആറാട്ടുപുഴ തറയില്‍ക്കടവ് തട്ടാശേരില്‍ സുദേവന്‍ (55), കൊച്ചോണ്ടലില്‍ പടീറ്റതില്‍ ശ്രീകുമാര്‍ (50),നെടിയത്ത് തങ്കപ്പന്‍ (70), പറത്തറയില്‍ സുനില്‍ദത്ത് (24) എന്നിവരാണ് മരിച്ചത്. സുനില്‍ദത്ത് നീന്തി തീരത്തോട് അടുത്തെത്തിയശേഷമാണ് തിരമാലയില്‍ അകപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.

 



വലിയഴീക്കല്‍ തറയില്‍ക്കടവ് സ്വദേശികളായ ഒതളത്തുംമൂട്ടില്‍ തരുണ്‍ (29), കാട്ടില്‍ അരവിന്ദന്‍ (68), കാട്ടില്‍ അനീഷ് (40), വൈദ്യന്റെ പടീറ്റതില്‍ റിജു കുമാര്‍ (48), കൂട്ടിന്റെ പടീറ്റതില്‍ സോമന്‍ (57), തട്ടാനത്ത് ഭാനു (60), കുറുങ്ങാട്ട് തറയില്‍ ബിജു പൊന്നപ്പന്‍ (44) എന്നിവരെ പരിക്കുകളോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തട്ടാനത്ത് രമണന്‍ (65) പറത്തറയില്‍ ബൈജു (35), കാട്ടേക്കാട് അക്ഷയകുമാര്‍ (51), കാട്ടില്‍ സജീവന്‍ (48) എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും തെക്കേപ്പുറത്ത് ഉമേഷിനെ (40) ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ രഞ്ജിത്ത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാവിലെ 9.30ഓടെയാണ് ദുരന്തമുണ്ടായത്. തറയില്‍ക്കടവ് സ്വദേശി അനീഷ് അരവിന്ദന്റെ 'ഓംകാര'മെന്ന വള്ളം പുലര്‍ച്ചെ 5 മണിയോടെ തറയില്‍ക്കടവ് അമ്പലവളവിലുള്ള കടവില്‍ നിന്നാണ് പുറപ്പെട്ടത്.

 



വലിയ വള്ളത്തില്‍ 13 പേരും കാരിയര്‍ വള്ളത്തില്‍ 3 പേരും ഉണ്ടായിരുന്നു. ശക്തമായ തിരകളില്‍ വലിയ വള്ളം മറിയുകയായിരുന്നു. കാരിയര്‍ വള്ളത്തിലെ തൊഴിലാളികള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആ വള്ളവും മറിഞ്ഞു. ഒന്‍പതുപേര്‍ നീന്തി കരയ്‌ക്കെത്തി. മൂന്നുപേരെ 'യോഗീശ്വരന്‍' വള്ളത്തിലുണ്ടായിരുന്നവര്‍ രക്ഷിച്ചു. കോസ്റ്റ് ഗാര്‍ഡും മറ്റ് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.


വള്ളവും വലയും മത്സ്യത്തൊഴിലാളികള്‍ കെട്ടിവലിച്ച് കരയില്‍ കയറ്റി. മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 5,000 രൂപയും ഉടന്‍ നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (8 minutes ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (2 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (2 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (2 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (3 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (3 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (3 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (5 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (5 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

Malayali Vartha Recommends