പയ്യന്നൂര്‍ വെള്ളൂരിലെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്.....

പയ്യന്നൂര്‍ വെള്ളൂരിലെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്.. വെള്ളൂര്‍ ചേനോത്തെ കിഴക്കേ പുരയില്‍ വിജേഷിനെ (27)യാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വ്യാഴാഴ്ച രാത്രിയില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം 29നാണ് വിജേഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം ഭര്‍ത്താവ് വിജേഷിനേയും ഭര്‍തൃവീട്ടുകാരേയും സുനീഷ കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതേത്തുടര്‍ന്ന് ഗാര്‍ഹിക പീഡനമായി മാറിയ യുവതിയുടെ ആത്മഹത്യ വിവാദമാവുകയും സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമായി.
യുവതിയുടെ മരണം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം മൂലമാണെന്നായിരുന്നു യുവതിയുടെ വീട്ടുകാര്‍ മൊഴി നല്‍കിയത്.
"
https://www.facebook.com/Malayalivartha


























