Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

തമ്മില്‍ തല്ലി തീരുമ്പോള്‍... കോണ്‍ഗ്രസ് സര്‍വ നാശത്തിലേക്ക് പോകുന്നുവെന്ന് വെള്ളിപ്പള്ളി നടേശന്‍ പറഞ്ഞ് തീര്‍ന്നില്ല; മുന്നണിമാറ്റം ചര്‍ച്ച ചെയ്യാന്‍ ആര്‍.എസ്.പി. തയ്യാറെടുക്കുന്നു; കാക്കുന്നത് സി.പി.എമ്മില്‍ നിന്നുള്ള ക്ഷണം; കോണ്‍ഗ്രസ് തമ്മില്‍ തല്ലി തീരുന്നു

03 SEPTEMBER 2021 10:18 AM IST
മലയാളി വാര്‍ത്ത

ഗ്രൂപ്പുകളുടെ ആധിക്യം കാരണം കോണ്‍ഗ്രസ് സര്‍വ നാശത്തിലേക്ക് പോകുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിന് പിന്നാലെ ആണിക്കല്ല് ഇളകി തുടങ്ങി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോണ്‍ഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു. പുതിയ ആള്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ ഒരുമിച്ചുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് കോണ്‍ഗ്രസ് എന്ന് പറയുന്നത്. ഗ്രൂപ്പ് ഇല്ലാത്ത അവസ്ഥ ഒരിക്കലും കേരളത്തില്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ല. തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്. ഇത് മനസ്സിലാക്കാന്‍ സുധാകരന് സാധിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 


അതേസമയം മുന്നണിമാറ്റത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ആര്‍.എസ്.പി. നിര്‍ബന്ധിതമാകുന്നു. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ശക്തമായ ആവശ്യം ഉയരുമെന്നാണ് സൂചന. എന്നാല്‍ സംഘടനാതലത്തില്‍ ഇതു ചര്‍ച്ചാവിഷയമാക്കാന്‍ സി.പി.എമ്മില്‍നിന്നുള്ള ക്ഷണം അനിവാര്യമാണെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

യു.ഡി.എഫ്.വിട്ട് ആര്‍.എസ്.പി. പുറത്തുവരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒന്നിലേറെത്തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളില്‍നിന്നുള്ള ക്ഷണത്തിനാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം കാത്തിരിക്കുന്നത്. ഇത്തരമൊരു ക്ഷണത്തിലൂടെയേ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നതാണ് കാരണം.



2014ല്‍ കൊല്ലം ലോക്‌സഭാ സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചപ്പോള്‍ അപമാനിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇടതുമുന്നണിവിടാന്‍ പാര്‍ട്ടി പൊടുന്നനെ തീരുമാനമെടുത്തത്. ഏതാനും പ്രമുഖ നേതാക്കളുടെമാത്രം തീരുമാനമായിരുന്നു അത്. വൈകാരികമായ തീരുമാനമായതിനാലാണ് അന്ന് പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടാകാതിരുന്നത്. എന്നാല്‍ ഇനിയൊരു മുന്നണിമാറ്റത്തിന് തിടുക്കപ്പെട്ട് തീരുമാനമെടുക്കാന്‍ കഴിയില്ല. കീഴ്ഘടകങ്ങളിലടക്കം ചര്‍ച്ചചെയ്തശേഷമേ തീരുമാനത്തിലെത്താനാകൂ.

മുന്നണിമാറ്റത്തിന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും മാനസികമായി തയ്യാറാണ്. ഇടതുപക്ഷപ്പാര്‍ട്ടിക്ക് അത്തരമൊരു മുന്നണിയില്‍ മാത്രമേ നിലനില്‍ക്കാനാകൂ എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആര്‍.എസ്.പി.യെ സ്വീകരിക്കാന്‍ സി.പി.എമ്മിനും വലിയ മടിയുണ്ടാകില്ല. കൊല്ലം ലോക്‌സഭാ സീറ്റും എം.പി. എന്‍.കെ.പ്രേമചന്ദ്രനുമാണ് പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ തടസ്സം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന്റെ പ്രബല നേതാക്കളെയാണ് പ്രേമചന്ദ്രന്‍ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ മുഖമായും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നയങ്ങളുടെ പ്രധാന വിമര്‍ശകനായും നില്‍ക്കുന്നത് പ്രേമചന്ദ്രനാണ്.



നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്കും കൊഴിഞ്ഞുപോക്കിനും വഴിവെച്ചിട്ടുണ്ട്. യു.ഡി.എഫ്. മേധാവിത്വമുള്ള സഹകരണ ബാങ്ക് ഭരണസമിതികളില്‍പ്പോലും തങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് പരാതി. തിരഞ്ഞെടുപ്പിനുമുന്‍പ് പാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവ് ഇടതുപക്ഷവുമായി ചര്‍ച്ചനടത്തിയിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സി.പി.ഐ.യില്‍ ചേരാനൊരുങ്ങിയ ഒരു സംസ്ഥാന കമ്മിറ്റിയംഗത്തെ അവസാനനിമിഷം പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്നതരത്തില്‍ ഗ്രൂപ്പ് കളിക്കരുതെന്ന് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും കെ. മുരളീധരന്റെ താക്കീത്. ഡിസിസി അധ്യക്ഷ നിയമനങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും കെ.സി വേണുഗോപാല്‍ അനാവശ്യ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (1 minute ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (2 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (2 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (2 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (2 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (2 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (3 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (3 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (3 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (4 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (4 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (4 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (4 hours ago)

അപ്രതീക്ഷിത ധനലാഭവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

Malayali Vartha Recommends