Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

'നടക്കാതെപോയ എന്റെ ദിവാസ്വപ്നം ഇപ്പോൾ മറ്റൊരു സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ത്ക്കരിക്കണമെന്നാണെന്റെ ആഗ്രഹം. കോവിഡ് മഹാമാരികാലത്ത് ലോകം കണ്ട ഏറ്റവും ഭീതിജനമായ മഹാമാരിയായിരുന്ന പ്ലേഗിനെ ആസ്പദമാക്കി ആൽബേർ കമ്യു എഴുതിയ “പ്ലേഗ്“ നോവൽ സിനിമയാക്കുകയും മമ്മുക്ക അതിലെ പ്രധാനകഥാപാത്രമായ ഡോക്റ്റർ ഡോ ബെർനാഡ് റിയൂവിന്റെ വേഷമിടണമെന്നുമാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം...' ഡോ. ഇഖ്ബാൽ ബാപ്പുകുഞ്ചു കുറിക്കുന്നു

08 SEPTEMBER 2021 02:35 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ മഹാനടന്‍ മമ്മുക്കായുടെ എഴുപതാം പിറന്നാള്‍ ആഘോഷിച്ച അവസരത്തില്‍ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവച്ചിരിക്കുകയാണ് ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ചു. തന്റെ നടക്കാതെപോയ സ്വപ്നം ഇപ്പോള്‍ മറ്റൊരു സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ക്കരിക്കണമെന്നാണെന്റെ ആഗ്രഹമെന്ന് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കേരളത്തിന്റെ മഹാനടൻ മമ്മുക്കായുടെ എഴുപതാം പിറന്നാൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ എന്റെ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവക്കട്ടെ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പഠനത്തിനിടെ കോളേജ് ആർട്ട്സ് ക്ലബിൽ അംബിസാറിന്റെ (പ്രസിദ്ധ നടൻ അംബികാത്മജൻ നായർ) കർശനമായ ശിക്ഷണത്തിൽ നാടകം കളിച്ചും തബല വായിച്ചും കഴിയുന്നകാലത്താണ് അത്യാഗ്രഹം മൊട്ടിട്ടത്ത്.

അക്കാലത്ത് മാർക്സിസവും “ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം“ എന്ന യേശുവചനവും തലക്ക് പിടിച്ചകാലം. സാഹിത്യകൃതികളിൽ നിക്കോസ് കസാൻസാക്കിസിന്റെ ക്രൈസ്റ്റ് റീ ക്രൂസിഫൈഡ് (Christ Recrucified) ആവർത്തിച്ച് വായിച്ച് മന:പാഠമാക്കിയത് സ്വാഭാവികം. നോവലിൽ ക്രിസ്തുവിന് തുല്യനായി ചിത്രീകരിച്ചിട്ടുള്ള മനോലിയോസായി അഭിനയിക്കണമെന്നും ചിത്രം മറ്റാരുമല്ല ഏറ്റവും പ്രിയ സംവിധായകനായ അകിര കുറസോവ (Akira Kurosawa) തന്നെ സംവിധാനം ചെയ്യണമെന്നുമായിരുന്നു എന്റെ സ്വപ്നം.

നടക്കാതെപോയ എന്റെ ദിവാസ്വപ്നം ഇപ്പോൾ മറ്റൊരു സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ത്ക്കരിക്കണമെന്നാണെന്റെ ആഗ്രഹം. കോവിഡ് മഹാമാരികാലത്ത് ലോകം കണ്ട ഏറ്റവും ഭീതിജനമായ മഹാമാരിയായിരുന്ന പ്ലേഗിനെ ആസ്പദമാക്കി ആൽബേർ കമ്യു എഴുതിയ “പ്ലേഗ്“ നോവൽ സിനിമയാക്കുകയും മമ്മുക്ക അതിലെ പ്രധാനകഥാപാത്രമായ ഡോക്റ്റർ ഡോ ബെർനാഡ് റിയൂവിന്റെ വേഷമിടണമെന്നുമാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. ചിത്രം സംവിധാനം ചെയ്യേണ്ടത് നിർബന്ധമായും ലോകപ്രശസ്ത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് (Steven Spielberg) ആയിരിക്കണം പ്രഞ്ച് ഭരണപ്രദേശമായ ആൾജീറിയയിലെ ഒറാനിലെ ജർമ്മൻ ഫാസിസ്റ്റ് അധിനിവേശത്തെ പ്രതീകവൽക്കരിച്ച്കൊണ്ട് കൂടിയാണ് കമ്യു നോവൽ രചിച്ചിട്ടുള്ളത്.

ആഗോള സിനിമയായി വിഭാവനം ചെയ്തായിരിക്കണം വിവിധ ലോകഭാഷകളിലായി ചിത്രം നിർമ്മിക്കേണ്ടത്. ഈ മഹാമാരികാലത്ത് ചിത്രം ലോകശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്. 1992ൽ La Peste, എന്ന പേരിൽ അർജന്റീന ഡയറക്ടർ പ്ലേഗ് നോവൽ ആസ്പദമാക്കി നിർമ്മിച്ച ചിത്രം അത്ര വിജയം കണ്ടില്ല. ജബ്ബാർ പട്ടേലിന്റെ ഡോ ബാബസാഹിബ് അംബേദ്ക്കർ ചലച്ചിത്രത്തിലൂടെ അഖിലേന്ത്യതലത്തിൽ ഏറെ അംഗീകാരം നേടിയ മമ്മൂട്ടിക്കായെ ലോകശ്രദ്ധയിലേക്ക് ഉയർത്താൻ ഈ ചിത്രത്തിന് കഴിയും എന്നു എനിക്കുറപ്പുണ്ട്.

 

കേരള ഫി്ലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ അദ്ധ്യക്ഷനും പ്രസിദ്ധ സംവിധായകനും ഛായഗ്രഹകനുമായ ഷാജി എൻ കരുൺ ശ്രദ്ധിക്കുന്നുണ്ടെന്നും ഇക്കാര്യം ഗൌരവമായി പരിഗണിക്കുമെന്നും വിശ്വസിക്കുന്നു. പ്രിയപ്പെട്ട മമ്മൂക്കാക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. (എന്നെക്കാൾ പ്രായം കുറവാണെങ്കിലും സ്നേഹവും ആദരവും മൂലം മമ്മൂക്ക എന്ന് വിളിക്കുന്നതിൽ പരിഭവിക്കരുത്).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം  (10 minutes ago)

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (1 hour ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (2 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (2 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (3 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (3 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (3 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (3 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (3 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (3 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (5 hours ago)

Malayali Vartha Recommends