ഔദ്യോഗിക രേഖകള്‍ ചോരുന്നത് തടയാന്‍ നിയമനിര്‍മാണവുമായി പിണറായി സര്‍ക്കാര്‍
ഔദ്യോഗിക രേഖകള്‍ ചോരുന്നത് തടയുന്നതിന് പുതിയ നടപടികളുമായി സര്‍ക്കാര്‍. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശമനുസരിച്ചായിരിക്കണം രേഖകള്‍ കൈകാര്യം ചെയ്യണ്ടേതെന്നാണ് പുതിയ ഉത്തരവ്.രേഖകള്‍ ചോര്‍ത്തുന്നത് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. പോലീസിലെ അഴിമതി സംബന്ധിച്ചുള്ള സിഐജി റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിച്ച കമ്മിറ്റി നല്കിയ ശുപാര്‍ശയിലാണ് പുതിയ നടപടി. രേഖകളുടെ സുരക്ഷയും രഹസ്യ സ്വഭാവവും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ആണ്. സെക്രട്ടറിയേറ്റിലെ സെഷനുകളില്‍ നിന്ന് ഫയലുകള്‍ ചോരുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ ഇരട്ട സീല്‍ ചെയ്ത് മാത്രമേ വകുപ്പ് മേധാവികള്‍ അയച്ച് നല്കാന് പാടുള്ളൂ.വലിയ പ്രാധ്യാന്യമുള്ള വിവരങ്ങള്‍ കൈമാറാന്‍ ഇമെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha