പാലക്കാട് പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം; സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

പാലക്കാട് ജില്ലയിലെ പെരുവമ്ബ് പുതുനഗരം ഇല്ലിയങ്കാട് പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം.പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്ന കമ്ബനിയിലാണ് തീപിടിച്ചത്. സംഭവ സമയത്ത് സ്ഥാപനത്തില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഓടി രക്ഷപെടുകയായിരുന്നു.കമ്ബനിയിലെ വാഹനങ്ങളും മറ്റും നാട്ടുകാര്‍ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ചിറ്റൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. ഇല്ലിയങ്കാട് സ്വദേശി സുല്‍ത്താന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്ബനി.
അതിനിടെ തീപിടുത്തമുണ്ടായ സ്ഥാപനം പ്രവര്‍ത്തിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസ ആരോപിച്ചു. സ്ഥലം കയ്യേറിയാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്നും കെട്ടിടത്തിന് അനുമതി ഇല്ലായിരുന്നുവെന്നും പ്രസിഡന്റ് ആരോപിച്ചു.
https://www.facebook.com/Malayalivartha



























