അഴിമതിക്കെതിരെ സന്ധിയില്ലെന്ന് ആഭ്യന്തരമന്ത്രി, രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഘടകകക്ഷികളെ തിരിച്ചുവിട്ട് മുഖ്യമന്ത്രി

അഴിമതിക്കെതിരെ സന്ധിയില്ലാ സമരമെന്ന നിലപാടിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ ഘടക കക്ഷികളെ ഉപയോഗിച്ച് രമേശ് ചെന്നിത്തലയെ ഒതുക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നേതാക്കളുടെ ശ്രമം. എന്നാല്‍ എന്ത് വന്നാലും പിന്നോട്ടില്ലെന്ന നിലപാടലാണ് ആഭ്യന്തര വകുപ്പ്.
വകുപ്പ് മന്ത്രിമാര്‍ അറിയാതെ പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത് ഭരണമുന്നണിയില്‍ മുറുമുറുപ്പ് സൃഷ്ടിച്ചെങ്കിലും നടപടിയില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. എന്നാല്‍ മന്ത്രിക്കുമേല്‍ നടപടി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്.
ഘടകകക്ഷികളെ ആഭ്യന്തരമന്ത്രി ഉള്‍പ്പെട്ട ഐ ഗ്രൂപ്പിനെതിരെ തിരിച്ചുവിടുകയാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. സസ്‌പെന്‍ഡ് ചെയ്യും മുമ്പ് വിവരം മന്ത്രി ഇബ്രാഹിം കുഞ്ഞിനോട് പറഞ്ഞിരുന്നു. എന്നിട്ടും നടപടി വിവാദമായതിനാലാണ് സംശയം. മന്ത്രി ജോസഫിനോട് പിന്നീടാണ് പറഞ്ഞത്.
നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പിന്തുണയ്ക്കുമ്പോള്‍. ഘടകകക്ഷി മന്ത്രിമാരാണ് പൊതുമരാമത്ത് വകുപ്പിന്റെയും ജലവിഭവ വകുപ്പിന്റെയും തലപ്പത്ത്. പി.കെ. ഇബ്രാഹിം കുഞ്ഞും പി.ജെ. ജോസഫും. തങ്ങളോട് ആലോചിക്കാതെ നടപടി സ്വീകരിച്ചതില്‍ ഇരുവരും അമര്‍ഷത്തിലാണ്. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍, ആഭ്യന്തരവകുപ്പ് ഉറച്ചുനിന്നാല്‍ പ്രശ്‌നം സങ്കീര്‍ണമാകും. അഴിമതിക്കേസില്‍ നടപടി സ്വീകരിക്കാന്‍ വകുപ്പ് മന്ത്രിമാരോട് ആലോചിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല. കീഴ്‌വഴക്കമേയുള്ളൂ.
വിജിലന്‍സ് ചട്ടങ്ങള്‍ പ്രകാരവും നടപടിക്രമങ്ങള്‍ പാലിച്ചുമാണ് സസ്‌പെന്‍ഷന്‍. പൊതുഭരണ വകുപ്പിന്റെ 1994 ലെ ഉത്തരവ് പ്രകാരമാണ് സ്വമേധയാ കേസ് എടുക്കാനുള്ള അധികാരം. ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുംമുമ്പ് നിയമോപദേശം തേടിയിരുന്നു. അഴിമതിക്ക് മൂക്കുകയറിടുകയെന്ന ലക്ഷ്യത്തോടെ സ്വീകരിച്ച നടപടിയില്‍ ഒരു തെറ്റുമില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























