ഞായറാഴ്ചയും കര്‍മനിരതരായി കലാമിന്റെ അഭിലാഷം നിറവേറ്റി

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്തെ ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവധി ദിവസമായ ഇന്നലെ പ്രവര്‍ത്തിച്ചു.
തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍, ചലച്ചിത്ര അക്കാദമി, കുടുംബശ്രീ, കൃഷിഭവനുകള്‍, സാക്ഷരതാമിഷന്‍ ഉള്‍പ്പെടെയുള്ള ഓഫിസുകള്‍ ഇന്നലെ പ്രവര്‍ത്തിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെയും വിജ്ഞാനമുദ്രണം പ്രസിലെയും ജീവനക്കാര്‍ ജോലിക്കു ഹാജരായി. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 425 സ്‌കൂളുകളില്‍ കലാം അനുസ്മരണ പരിപാടികള്‍ നടന്നു. കലക്ടറേറ്റും കോര്‍പറേഷനും ഉള്‍പ്പെടെയുള്ള ഓഫിസുകള്‍ അടുത്ത രണ്ടാംശനി പ്രവൃത്തിദിനമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ കൊല്ലം കോര്‍പറേഷന്റെ പ്രധാന ഓഫിസും വിവിധ സോണല്‍ ഓഫിസുകളും പുനലൂര്‍ നഗരസഭയും ചവറ കെഎംഎംഎല്ലും പ്രവര്‍ത്തിച്ചു. ചില സ്‌കൂളുകളും തുറന്നു. കലക്ടറേറ്റില്‍ അടുത്ത ശനിയാഴ്ച പ്രവൃത്തി ദിനമാക്കി ജീവനക്കാര്‍ ജോലിക്കെത്തും.
മറ്റു ജില്ലകളില്‍ തുറന്നു പ്രവര്‍ത്തിച്ച ഓഫിസുകളും സ്‌കൂളുകളും:
കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസ്. മുഴുവന്‍ ജീവനക്കാരും ഹാജരായി.
ഇടുക്കി: ജില്ലാ പഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത്, വെള്ളത്തൂവല്‍ പഞ്ചായത്ത്, വണ്ടന്മേട് പ!ഞ്ചായത്ത് ഓഫിസുകള്‍.
ആലപ്പുഴ: കലക്ടറേറ്റ് അടക്കം വിവിധ സ്ഥാപനങ്ങള്‍. കലക്ടറേറ്റില്‍ 92 ശതമാനമായിരുന്നു ഹാജര്‍ നില.
എറണാകുളം: കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ ജലസേചന വിഭാഗം ഓഫിസുകളും കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫിസും എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയും. പറവൂര്‍ നഗരസഭ ഓഫിസ്, ആലുവ കുട്ടമശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസും ശാഖകളും കുമ്പളങ്ങി, മൂവാറ്റുപുഴ മാറാടി, കോതമംഗലം പാരപ്പെട്ടി, കുട്ടമ്പുഴ, കവളങ്ങാട്, പഞ്ചായത്ത് ഓഫിസുകള്‍.
തൃശൂര്‍: ചാലക്കുടി നഗരസഭ, അവിണിശ്ശേരി, വരന്തരപ്പിള്ളി, പാവറട്ടി, വെങ്കിടങ്ങ്, നാട്ടിക, എടത്തിരുത്തി പഞ്ചായത്തുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ ഓഫിസുകള്‍. തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒല്ലൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തൃത്തല്ലൂര്‍ കമലാ നെഹ്‌റു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂള്‍, ഇരിങ്ങാലക്കുട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണ്ണുത്തി അക്കാദമിക് ലൈബ്രറി അസോസിയേഷന്‍.
പാലക്കാട്: ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്ത് ഒ!ാഫിസുകളും സഹകരണസ്ഥാപനങ്ങളും സ്‌കൂളുകളും ജില്ലാടിബി സെന്റര്‍, കലക്ടറേറ്റ്, കെഎസ്ഇബി ഉള്‍പ്പെടെയുള്ള ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളും. പാലക്കാട് നഗരസഭ പ്രത്യേക കൗണ്‍സില്‍ യോഗവും ചേര്‍ന്നു.
കോഴിക്കോട്: ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ ഓഫിസ്, മാനാഞ്ചിറ ബിഎസ്എന്‍എല്‍ ഓഫിസ്, കെഎസ്ഇബി സെന്‍ട്രല്‍ സെക്ഷന്‍.
വയനാട്: കല്‍പറ്റ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകള്‍, ആര്‍ടിഒ ഓഫിസ്.
കണ്ണൂര്‍: നഗരസഭാ ഓഫിസ്, പെരിങ്ങോം വയക്കര, ആറളം, തിലങ്കേരി പഞ്ചായത്ത് ഓഫിസുകള്‍, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസ്, ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍.
കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് ഓഫിസുകളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























