Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

പഠിക്കാന്‍ ആളുമെത്തി... കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി. സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ വിവാദം കത്തുന്നു; പഠിക്കണമെന്നും പഠിക്കേണ്ടെന്നും എസ്എഫ്‌ഐ; അവസാനം വിവാദ സിലബസ് പരിശോധിക്കാന്‍ രണ്ടംഗസമിതി

11 SEPTEMBER 2021 08:22 AM IST
മലയാളി വാര്‍ത്ത

പഠിച്ച് വളരുക എന്നതാണ് എസ്എഫ്‌ഐയുടെ മുദ്രാവാക്യം. കുറേനാളായി ആ പ്രസ്താവന കേട്ടിട്ട്. അതിപ്പോള്‍ വീണ്ടും സജീവമാകുകയാണ്. പഠിച്ച് വളരണോ പഠിക്കാതെ വളരണോ എന്ന ചോദ്യവും സജീവമാകുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയുടെ പി.ജി. സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇക്കാര്യം വിശദമായി പഠിക്കാനും ആവശ്യമെങ്കില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനുമായി രണ്ടംഗ വിദഗ്ദ്ധസമിതിയെ സര്‍വകലാശാല നിയോഗിച്ചു.

 



കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് മേധാവി ഡോ. ജെ. പ്രഭാഷ്, കോഴിക്കോട് സര്‍വകലാശാല റിട്ട .പൊഫസര്‍ ഡോ. പവിത്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടതായും മറുപടി നല്‍കിയതായും വി.സി പറഞ്ഞു.

വിവാദ സിലബസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു. എം. എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലെ സിലബസില്‍ ഗോള്‍വാള്‍ക്കറുടെ 'വീ ഓര്‍ ഔവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്', 'ബഞ്ച് ഓഫ് തോട്ട്‌സ്' (വിചാരധാര), വി.ഡി സവര്‍ക്കറുടെ 'ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.

 



സര്‍വകലാശാലയെ കാവിവത്കരിക്കാനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റം വരുത്തും. ലെഫ്റ്റ് സോഷ്യോളജി അടക്കം വിട്ടുപോയിട്ടുണ്ട്. ഇടതുപക്ഷ ചിന്തകരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഇല്ലാത്തത് വീഴ്ചയാണ്. അത് പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും.

സവര്‍ക്കറിനെ കുറിച്ചുള്ള പുസ്തകം വായിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. ജെ.എന്‍.യു ഉള്‍പ്പെടെ മറ്റ് സര്‍വകലാശാലകളില്‍ സവര്‍ക്കറെയും ഗോള്‍വാള്‍ക്കറെയും പഠിപ്പിക്കുന്നുണ്ട്. സവര്‍ക്കറെ കുറിച്ചുള്ള പുസ്തകം വായിച്ചാല്‍ മാത്രമേ ഇന്നത്തെ നമ്മുടെ മുന്നിലുള്ള രാഷ്ട്രീയം മനസിലാകൂ. എന്നാല്‍, സിലബസില്‍ ഹിന്ദു ആശയവാദികളുടെ അഞ്ച് പുസ്തകങ്ങള്‍ വേണ്ടിയിരുന്നില്ല. രണ്ട് പേരുടെ പുസ്തകങ്ങള്‍ മതിയായിരുന്നു.

 



വിവാദമുയര്‍ന്ന സാഹചര്യത്തില്‍ സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കാനും, കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും സര്‍വ്വകലാശാല നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍വകലാശാലയോട് വിശദീകരണം തേടി.

സിലബസിനെ പിന്തുണച്ച് എസ്.എഫ്.ഐ ഭരിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എം.കെ. ഹസന്‍ രംഗത്തെത്തി. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും വിമര്‍ശനാത്മകമായി പഠിക്കണം. പഠിച്ചുകൊണ്ട് വിമര്‍ശിക്കുക എന്നതാണ് യൂണിയന്‍ നിലപാട്. ജെ.എന്‍.യു അടക്കം നിരവധി സര്‍വകലാശാലകളിലെ സിലബസില്‍ സവര്‍ക്കറേയും ഗോള്‍വാള്‍ക്കറേയും കുറിച്ച് പാഠ്യപദ്ധതിയുണ്ട്. പരിവാര്‍ സംഘടനകളെ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഘടനയാണ് എസ്.എഫ്.ഐ. ഇപ്പോഴുള്ള സമരങ്ങള്‍ രാഷ്ടീയ ലക്ഷ്യം വച്ചുള്ളതാണ്. സമര രംഗത്തുള്ള എ.ഐ.എസ്.എഫിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. ഈ വിഷയത്തില്‍ യൂണിയന്‍ ആരുമായും സംവാദത്തിന് തയ്യാറാണ് എന്നും യൂണിയന്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്റാനിൽ കയറി അമേരിക്കൻ പട്ടാളം...! 'കയറി വാ, ഞങ്ങള്‍ കാത്തിരിക്കുന്നു...ദാ വരുന്നു ഇറാനെ വിറപ്പിച്ച് ട്രംപ് '  (26 minutes ago)

പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു  (39 minutes ago)

COME CLOSE...!വെറി പിടിച്ച് IRGC അലറുന്നു..! ഇറാന് അഡ്വാൻസ് ആദരാഞ്ജലികൾ എന്ന്.. ആകാശത്ത് പ്രകമ്പനം നോസ്ട്രഡാമസിന്റെ പ്രവചനം  (43 minutes ago)

പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (47 minutes ago)

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്ന് മാറ്റിനിര്‍ത്തും  (1 hour ago)

ഇന്ദ്ര ജാലവും, അമാനുഷികത്വവും സമ്മാനിക്കുന്ന കത്തനാർ ഒഫീഷ്യൽ ട്രയിലർ എത്തി!!  (1 hour ago)

എസ്.ഡി.പി.ഐ പിന്തുണ നല്‍കിയാല്‍ അത് വേണ്ടെന്നു പറയുന്നത് എന്തിനെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണച്ചപ്പോള്‍ ഇതല്ലല്ലോ മുഖ്യമന്ത്രി പറഞ്ഞത്; പൊട്ടിത്തെറിച്ച്  (1 hour ago)

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജ  (1 hour ago)

ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനം; ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്; സി പി ഐ എമ്മിനെതിരെ ആഞ്ഞ  (1 hour ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കി; 32 ഓളം പേരാണ് അറസ്റ്റിലായത്  (1 hour ago)

എഫ്.സി.ആര്‍.എ നിയമ ഭേദഗതി ബിൽ; ഇത് പൂര്‍ണമായും ഭരണഘടനാവിരുദ്ധമായ നിയമം; ന്യൂനപക്ഷ സമൂഹങ്ങള്‍ നടത്തുന്ന സംഘടനകളെ ഇത് നശിപ്പിക്കുമെന്ന് കെസി വേണുഗോപാല്‍ എംപി  (2 hours ago)

വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി; ഉത്തരവിട്ട് സംസ്ഥാന ലേബർ കമ്മിഷണർ; സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകം  (2 hours ago)

ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്  (2 hours ago)

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (3 hours ago)

Malayali Vartha Recommends