പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു

എറണാകുളം പെരുമ്പാവൂരില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയില്‍. മരിച്ചയാളും അതിഥി തൊഴിലാളിയെന്ന് വിവരം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആളാണ് കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ കയറി മൊബൈല്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ പിടികൂടുകയും മര്‍ദിക്കുകയും ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ആ മര്‍ദനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രതികളെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്ലൈവുഡ് കമ്പനിയിലെ കോര്‍ ഉപയോഗിച്ചാണ് ഇയാളെ മര്‍ദിച്ചത്. ഇയാളുടെ മുഖത്തും വയറിലും കാര്യമായി പരിക്കേറ്റിട്ടുണ്ട്. മൃതദേഹം പെരുമ്പാവൂര്‍ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























