Widgets Magazine
19
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നു; കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

01 APRIL 2026 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...

പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ്; എല്ലാക്കാലവും പാർട്ടിക്കാരനാണ്; അതിനാൽ തന്നെ ഖേദമൊന്നുമില്ല; തുറന്നടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആശ വർക്കർമാർക്ക് 3000 രൂപയുടെ വർദ്ധനവ്; അങ്കണവാടി വർക്കർമാർക്കും പാചകതൊഴിലാളികൾക്കും 1000 രൂപ വർധിപ്പിച്ചു; വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ നിർണായകമായ പ്രഖ്യാപനങ്ങൾ

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയണമെന്ന് സി.പി.ഐ (എം)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കേരളത്തെ എൽ.ഡി.എഫ് ലോകമാതൃകയാക്കി മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്ത് വർഷം മുമ്പ് കെടുകാര്യസ്ഥതയിലും അഴിമതിയിലും തകർന്നുപോയ കേരളത്തെ വികസനത്തിന്റെയും സമാധാനത്തിന്റെയും ലോകമാതൃകയാക്കി മാറ്റിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2016-ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളം അഴിമതിയിൽ മുങ്ങിക്കിടക്കുകയായിരുന്നുവെന്നും ഭരണരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. സ്മാർട്ടായ വില്ലേജ് ഓഫീസുകളും ഹൈടെക് സ്കൂളുകളും നമ്മുടെ മാറ്റത്തിന്റെ അടയാളങ്ങളാണ്. വികസനത്തിന്റെ സ്വാദ് അറിയാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർന്നു. 2016-ന് മുമ്പ് കുട്ടികൾ കൊഴിഞ്ഞുപോയിരുന്ന സ്ഥാനത്ത് ഇന്ന് ലക്ഷക്കണക്കിന് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നു. മികച്ച നൈപുണ്യ വികസനത്തിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ സഹായിക്കാതെ കേന്ദ്ര സർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വായ്പാ പരിധി വെട്ടിക്കുറച്ച് കേരളത്തെ ദ്രോഹിക്കുമ്പോൾ ഇതിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ കോൺഗ്രസ് എം.പിമാർക്ക് കഴിഞ്ഞില്ല. ബിജെപിയുടെ അതേ നയം തന്നെയാണ് കോൺഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിക്ക് നീക്കം  (23 minutes ago)

ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി വി.ശിവന്‍കുട്ടി  (40 minutes ago)

സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!  (1 hour ago)

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി ട്രംപ്  (1 hour ago)

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ. ഐ കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് അവസരമൊരുക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'ബിസിനസ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്' സംരംഭത്തിലേക്ക് താല്പര്യപത്രം ക്ഷണിക്കുന്നു...  (1 hour ago)

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വിഡിഎസ് മന്ത്രിസഭയില്‍ വകുപ്പ് വിഭജനം പ്രതിസന്ധിയില്‍  (1 hour ago)

വന്ദേമാതര വിവാദം: കോൺഗ്രസ്-ലീഗ് ന്യായങ്ങൾ പരിതാപകരം; ഗാന്ധിയൻ നിലപാടുകളെ വെല്ലുവിളിക്കുന്നതെന്ന് ഡിവൈഎഫ്ഐ...  (1 hour ago)

നവകേരള യാത്രക്കിടെ ഗണ്‍മാന്മാരുടെ മര്‍ദ്ദനം: അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു  (1 hour ago)

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...  (1 hour ago)

'സതീശൻ മുഖ്യമന്ത്രിയാകും' എന്ന് പ്രവചിച്ച ആ കൊച്ചുമിടുക്കൻ ഇതാ! അച്ഛന്റെ തോളിലിരുന്ന് ത്രിവർണ്ണ പതാക വീശി സത്യപ്രതിജ്ഞാ വേദിയിലെത്തിയ ഐദിൻ ലുവാൻ...  (1 hour ago)

പിണറായിയെ വലിച്ചുകീറി രാഹുൽ മാങ്കൂട്ടത്തിൽ! വിജയൻ സേന തീർന്നു...  (2 hours ago)

വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ വേദിയിലിട്ട് റിനിയെ കൂവി വിറപ്പിച്ച് അണികൾ..! പദവികളില്ലെങ്കിലും രാഹുലിനെ നെഞ്ചിലേറ്റി ജനസാഗരം.!  (2 hours ago)

WEST BENGAL ഞെട്ടിച്ച് സുവേന്ദു അധികാരി  (2 hours ago)

കല്യാണത്തലേന്ന് ഷബിനെ ഭീഷണിപ്പെടുത്തിയതാര്?! ചക്കരക്കൽ പോലീസ് പൂട്ടാൻ പോകുന്ന ആ വില്ലൻ...  (2 hours ago)

Malayali Vartha Recommends