നടുക്കുന്ന മറ്റൊരു കാഴ്ച... പഞ്ച്ശീറില്‍ ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കിയ മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ സഹോദരനെ താലിബാന്‍ വധിച്ചു; പഞ്ചശീറിനെ കീഴ്‌പ്പെടുത്തിയ ശേഷം നേതാക്കളെ തെരഞ്ഞ് പിടക്കാനുള്ള നീക്കത്തില്‍ താലിബാന്

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തില്‍ തകര്‍ക്കപ്പെട്ട ഇന്ന് താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്ന് സൂചനയുണ്ട്. അതിനിടെ താലിബാന് മേല്‍ എറ്റവുമധികം സമ്മര്‍ദം ചെലുത്തിയ പഞ്ചശീറിലെ നേതാക്കളെ തെരഞ്ഞ് പിടിച്ച് വധിക്കുകയാണ്.
പഞ്ച്ശീറില്‍ ചെറുത്തുനില്‍പ്പിനു നേതൃത്വം നല്‍കിയ മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ സഹോദരനെ താലിബാന്‍ വധിച്ചു. പഞ്ച്ശീര്‍ കീഴടക്കിയതിനു പിന്നാലെയാണ് സാലിഹിന്റെ സഹോദരന്‍ റോഹുല്ല അസീസിനെ കൊലപ്പെടുത്തിയതെന്ന് അനന്തരവന്‍ എബദുല്ല സാലിഹ് അറിയിച്ചു. മൃതദേഹം വിട്ടുനല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
20 വര്‍ഷം മുന്‍പ് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ സൈനിക ഇടപെടല്‍ ഉണ്ടായതും ആദ്യ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് നിഷ്‌കാസിതരായതും. റഷ്യ, ചൈന, ഖത്തര്‍, തുര്‍ക്കി, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് ചടങ്ങിലേക്ക് താലിബാന്‍ ക്ഷണിച്ചത്. എന്നാല്‍, പങ്കെടുക്കില്ലെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണെന്നും മന്ത്രിമാരാകാനുള്ളവരല്ലെന്നും താലിബാന്‍ വക്താവ് സയ്യിദ് സക്കീറുല്ല ഹാഷ്മി പറഞ്ഞു. അവകാശങ്ങള്‍ക്കു വേണ്ടി പ്രകടനം നടത്തുന്ന വനിതകളെപ്പറ്റി മോശപ്പെട്ട പരാമര്‍ശമാണ് വക്താവ് നടത്തിയത്.
അഫ്ഗാനില്‍ യുദ്ധം അവസാനിച്ചെന്നും സമാധാനവും സ്ഥിരതയും മടങ്ങിവരുമെന്നും ഇടക്കാല പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രഖ്യാപിച്ചു. പുതിയ സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നത് ദോഷകരമാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. എന്നാല്‍ താലിബാന്‍ ഭരണം ഭീകരപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുമെന്ന് ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജന്‍സ് (എംഐ5) ഡയറക്ടര്‍ ജനറല്‍ കെന്‍ മകല്ലം വ്യക്തമാക്കി.
ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷീന്‍ജാങ് പ്രവിശ്യയില്‍ നിന്നുള്ള ഉയ്ഗര്‍ വിമതരോട് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിച്ചതായി താലിബാന്‍ അറിയിച്ചു. സ്വതന്ത്ര ഷീന്‍ജാങ് പ്രവിശ്യയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് ടര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക് മൂവ്‌മെന്റ് പ്രവര്‍ത്തകരായ വിമതര്‍ അഫ്ഗാന്‍ താവളമാക്കുന്നത് തടയണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ എക്കാലത്തെയും വലിയ ബാലികേറാമലയായിരുന്നു പഞ്ച്ശീര്‍. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഈ മനോഹര താഴ്‌വര അഹമ്മദ് ഷാ മസൂദിനെപ്പോലെയുള്ള വിഖ്യാത താലിബാന്‍ വിരുദ്ധ പോരാളികള്‍ക്കു ജന്മം കൊടുത്ത നാടും, താലിബാന് എക്കാലവും തലവേദനയുയര്‍ത്തിയ വടക്കന്‍ സഖ്യത്തിന്റെ ആസ്ഥാനവുമായിരുന്നു. തജിക് വിഭാഗത്തിനു മേല്‍ക്കൈയുള്ളതിനാലും, ഭൗമശാസ്ത്രപരമായ പ്രത്യേകതകളാലും താലിബാന് ഈ താഴ്‌വര കീഴടക്കാന്‍ അവര്‍ ഏറ്റവും പ്രബലരായിരുന്ന 96-2001 കാലഘട്ടത്തില്‍ പോലും സാധിച്ചിരുന്നില്ല.
അഹമ്മദ് ഷാ മസൂദ് 2001ല്‍ അല്‍ ഖായിദ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം മകനായ അഹമ്മദ് മസൂദ് മുന്നണിയിലേക്കെത്തി. ഗനി ഭരണകൂടത്തിലെ കരുത്തനും വൈസ് പ്രസിഡന്റുമായ അമ്രുല്ല സാലിഹും ഇവിടെനിന്നായിരുന്നു. താലിബാന്‍ രണ്ടാം തവണയും കാബൂള്‍ പിടിച്ചടക്കി അഫ്ഗാനില്‍ ആധിപത്യം സ്ഥാപിച്ചതിനു ശേഷം വീണ്ടും വടക്കന്‍ സഖ്യം പഞ്ച്ശീറില്‍ പ്രതിരോധക്കോട്ട തീര്‍ത്തു. എന്നാല്‍ ഇത്തവണ അവര്‍ പരാജയപ്പെട്ടു. പഞ്ച്ശീര്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലായെന്നാണു പ്രചരിക്കുന്ന വാര്‍ത്തകള്‍. ഇതിന് അവരെ സഹായിച്ചത് പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണമാണ്.
"
https://www.facebook.com/Malayalivartha


























