നാലു മക്കള്‍ വേണം... പാല ബിഷപ്പിന്റെ ലൗ ജിഹാദ്, ലഹരി ജിഹാദ് പരാമര്‍ശങ്ങള്‍ ചൂട് പിടിക്കവെ വിവാദ പരാമര്‍ശങ്ങളുമായി ഇരിങ്ങാലക്കുട രൂപതയും; കൂടാതെ ഓരോ കുടുംബത്തിലും നാലു മക്കള്‍ വേണമെന്ന പരാമര്‍ശവും

ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന വളരെ വിവാദമാണ് ഉണ്ടാക്കിയത്. ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതികരിച്ചു. ഇപ്പോള്‍ ഡിവൈഎഫ്‌ഐ അപലപനീയമാണെന്നാണ് പറഞ്ഞിരിക്കുന്നത്.
അതേസമയം പാലായ്ക്കു പിന്നാലെ ലൗ ജിഹാദ്, ലഹരി ജിഹാദ് പരാമര്‍ശങ്ങളുമായി ഇരിങ്ങാലക്കുട രൂപതയും രംഗത്തെത്തി. 44ാം രൂപതാ ദിനത്തോടനുബന്ധിച്ചു ബിഷപ്പ് പോളി കണ്ണൂക്കാടന്‍ നടത്തിയ പ്രസംഗത്തിലാണു വിവാദ പരാമര്‍ശങ്ങള്‍. ഓരോ കുടുംബത്തിലും നാലു മക്കള്‍ വേണം.
ഇതിനാണു പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയത്. തീവ്രവാദം അനിയന്ത്രിതമായി തുടരുകയാണ്. മാതാപിതാക്കള്‍ മക്കളെ ശ്രദ്ധിക്കണം. ലൗ ജിഹാദിലും ലഹരി ജിഹാദിലും ചെന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
പാലാ ബിഷപ്പിന്റെ അഭിപ്രായത്തിനെതിരേ എന്തിനാണിത്ര അസഹിഷ്ണുതയെന്നു മനസിലാകുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആശങ്ക പരിശോധിക്കണം.
നാര്‍ക്കോട്ടിക്ക് ടെററിസം കേരളത്തിലും ലോകത്ത് എല്ലായിടത്തും ശക്തമാണ്. പാലാ ബിഷപ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. ഡ്രഗ് മാഫിയ സംഘങ്ങളില്‍ പലര്‍ക്കും തീവ്രവാദ ബന്ധമുണ്ട്. ഇതിന്റെ പേരില്‍ ബിഷപ്പിനു ഭ്രഷ്ട് കല്‍പ്പിക്കണമെന്നു പറയുന്നത് എന്തിനാണെന്നും ബി.ജെ.പി. അധ്യക്ഷന്‍ ചോദിച്ചു.
സംസ്ഥാന വനിതാ കമ്മിഷനു മുസ്ലിം ലീഗിന്റെ വനിതാ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയെ പിരിച്ചുവിട്ട വിഷയത്തില്‍ ഇരട്ടത്താപ്പാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുസ്ലിംലീഗിന്റെ പ്രത്യക്ഷ സ്ത്രീവിരുദ്ധ ഫാസിസ്റ്റ് സമീപനത്തിനെതിരേ വനിതാ കമ്മിഷന്‍ എന്തുകൊണ്ടു പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് വഴി മതംമാറ്റത്തിനു ചതിക്കുഴി തീര്‍ക്കുന്നെന്ന പരാമര്‍ശം പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പിന്‍വലിക്കണമെന്ന് എസ്.വൈ.എസ്. പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ സമൂഹത്തില്‍ അനൈക്യം സൃഷ്ടിക്കുന്നവര്‍ക്കെതിരേ നിയമനടപടിക്കു സര്‍ക്കാര്‍ തയാറാകണമെന്നപത്ത എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ മലപ്പുറത്ത് ആവശ്യപ്പെട്ടു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിനു മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സമൂഹത്തില്‍ മതപരമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മയക്കുമരുന്നിന് മതത്തിന്റെ നിറം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
പാലാ ബിഷപ് ബഹുമാന്യനായ മതപണ്ഡിതന്‍ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നതു വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. മയക്കുമരുന്ന് ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയിലൊക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറമുണ്ടെന്നു കാണരുത്. അതിന്റെ നിറം സാമൂഹികിരുദ്ധതയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























