അമ്മയെ വെട്ടിക്കൊലപ്പെടുത്തി ചിരട്ടയും വിറകും പ്ലാസ്റ്റിക്കും അടുക്കി ചിതയൊരുക്കി, കുളിപ്പിച്ച മൃതദേഹം ഒറ്റയ്ക്ക് എടുത്ത് ചിതയിൽ കിടത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് മനസിന്റെ താളം തെറ്റിയ പ്രവാസിയായ മകളുടെ ക്രൂരത! ഒറ്റമുറി വീടിനുള്ളിൽ കിടന്ന് ടിവി കണ്ട് ഉറങ്ങിപ്പോയ ലീലയെ പോലീസ് ഉണർത്തിയപ്പോൾ "തീ കൂട്ടിയതിനുള്ളിൽ അമ്മയുടെ മൃതദേഹംഉണ്ട് സാറേ".... എന്ന മറുപടി

തിരുവനന്തപുരത്ത് മകൾ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൾ മാനസിക രോഗിയെന്ന നിഗമനത്തിൽ പോലീസ്. മൊട്ടമൂട് കല്ലറയ്ക്കല്‍ ചാനല്‍ക്കരയില്‍ പൊന്നയ്യന്റെ ഭാര്യ അന്നമ്മ(88)യെയാണ് 62 കാരിയായ മകൾ ലീല കൊലപ്പെടുത്തിയ ശേഷം വെള്ളംകെട്ടുവിളയിലെ വീടിന് മുന്നിലെ വഴിയിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചത്.
വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടിയ ശേഷം വഴിയിൽ ചിതയൊരുക്കുകയായിരുന്നു. മൃതദേഹം റോഡിലിട്ട് വെള്ളമൊഴിച്ച് കുളിപ്പിച്ച ശേഷമാണ് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചിരട്ടയും വിറകും അടുക്കി മുകളിൽ മൃതദേഹം വച്ച് മണ്ണെണ്ണ ഒഴിച്ചായിരുന്നു കത്തിച്ചത്. ഇതിന് ശേഷം വീടിനുള്ളിലെത്തി ടിവി കണ്ട് ഉറങ്ങിപ്പോയ ലീലയെ നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലനും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 7.30ന് ആയിരുന്നു നരുവാമൂടിനെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അന്നമ്മയുടെ രണ്ടാമത്തെ മകളായ ലീലയ്ക്ക് മനോദൗര്‍ബല്യമുള്ളതായി ബന്ധുക്കളും അയൽവാസികളും വ്യക്തമാക്കുന്നു. ലീല വിവാഹിതയാണെങ്കിലും മക്കളും ഭർത്താവുമായി അകന്ന് ഇവർ വർഷങ്ങളായി കനാൽ പുറമ്പോക്കിലെ വീട്ടിലാണ് താമസം.
മറ്റ് മക്കളോടൊപ്പം മാറിമാറി താമസിക്കുന്ന അന്നമ്മ ഒന്നര വർഷമായി ലീലയുടെ കൂടെയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലീല മാനസിക രോഗത്തിന് നേരത്തെ ചികില്‍സ തേടിയിരുന്നതായും പൊലീസ് സൂചിപ്പിച്ചു. രാവിലെ മകളും അമ്മയും തമ്മില്‍ വഴക്ക് നടന്നിരുന്നതായി പൊലീസ് പറയുന്നു. ഈ വഴക്കിന് ശേഷമായിരിക്കാം ലീല കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.
അയൽവാസികളോട് നല്ല രീതിയിൽ പെരുമാറുന്ന ലീല ദീർഘകാലമായി തൊഴിലുറപ്പു മുതൽ പ്രസവശുശ്രൂഷയും ശിശുപരിപാലനവും വരെയുള്ള ജോലികളിൽ ഏർപ്പെട്ടിരുന്നു. രാവിലെ അമ്മയും മകളും തമ്മിലുള്ള വഴക്ക് അയൽക്കാർ ശ്രദ്ധിച്ചുവെങ്കിലും തീയും പുകയും ഉയർന്നതോടെ സംശയം തോന്നി ഓടിയെത്തിയ പരിസര വാസികള്‍ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വെട്ടുകത്തി കൊണ്ട് വെട്ടിക്കൊന്ന ശേഷമാണ് ലീല മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചത്. അന്നമ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചിരട്ടയും വിറകും അടുക്കി അതിനുമുകളിൽ മൃതശരീരം വച്ച് പ്ലാസ്റ്റിക്കും തടിക്കഷണങ്ങളും മുകളിൽ പെറുക്കിയിട്ട് മണ്ണെണ്ണ ഒഴിച്ചാണ് കത്തിച്ചത്.
ഇതിന് ശേഷം ഒറ്റമുറി വീടിനുള്ളിൽ കിടന്ന് ടിവി കണ്ട് ഉറങ്ങിപ്പോയ ലീലയെ നരുവാമൂട് പൊലീസ് ഇൻസ്പെക്ടർ കെ.ധനപാലനും സംഘവും വനിതാ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ വീടിന് മുന്നിൽ അന്നമ്മയുടെ മൃതശരീരം കത്തിയെരിയുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും തീയണച്ചു. അപ്പോഴേക്കും ശരീരം ഭാഗികമായി കത്തിയെരിഞ്ഞിരുന്നു. വീടിനു മുന്നിലെ പൊതുവഴിയിൽ അപകടകരമായ രീതിയിൽ തീ കൂട്ടിയിട്ടു കത്തിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു ആദ്യം പോലീസ് ഇവിടേയ്ക്ക് എത്തിയത്.
വീട്ടിൽ ഉറങ്ങിക്കിടന്ന ലീല തന്നെയാണ് തീ കൂട്ടിയതിനുള്ളിൽ അമ്മയുടെ മൃതദേഹം ഉണ്ടെന്ന് പൊലീസിനോട് പറയുന്നത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തു കൊണ്ടുവന്നത് ലീല ഒറ്റയ്ക്ക് തന്നെയായിരുന്നു. വെട്ടുകത്തി വീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha


























