സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിക്കൊണ്ട് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി

2005 ജൂണ്‍ ഒന്നു വരെയുള്ള സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് മാത്രമെ നിയമസാധുത നല്‍കാന്‍ അധികാരമുള്ളൂ. ഈ ഭൂനിയമം അട്ടിമറിച്ചു കൊണ്ട് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയതോടൊപ്പം നാല് ഏക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയവും അനുവദിച്ചു. സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയാല്‍ 25 വര്‍ഷം വരെ കൈമാറ്റം പാടില്ലെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























