കൊച്ചിയില്‍ കാര്‍ പാറമടയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

കൊച്ചി തിരുവാങ്കുളത്ത് കാര്‍ പാറമടയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍ തൊടുപുഴ സ്വദേശി ബിജു, ഭാര്യ ഷീബ, മക്കളായ സൂര്യ, മീനാക്ഷി എന്നിവരാണ് മരിച്ചത്. പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബിജുവും ഭാര്യയും രണ്ടു കുട്ടികളുമായിരുന്നു കാറിലുണ്ടായിരുന്നത്. കൊച്ചിയില്‍ നിന്ന് തൊടുപുഴയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കൊച്ചി- മധുര ദേശീയ പാതയ്ക്ക് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ പാറമടയിലേക്ക് വീഴുകയായിരുന്നെന്നാണ് കരുതുന്നത്. ഇന്നലെ രാത്രി 10.45 ന് ഇവര്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























