റിമാന്‍ഡ് പ്രതി പൊലീസിനെ വെട്ടിച്ചുകടന്നു; സാഹസികമായി പ്രതിയെ പിടികൂടി പിങ്ക് പോലീസ്, തടവ് ചാടിയതിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

ആശുപത്രിയില്‍ ചികിത്സക്ക് വന്ന റിമാന്‍ഡ് പ്രതി രക്ഷപെട്ടു. വിവരം ലഭിച്ച പിങ്ക് പൊലീസ് പിന്തുടര്ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ജില്ല ജയിലില്‍ നിന്ന് ജയില്‍- പൊലീസ് ഉദ്യോഗഗസ്ഥരോടൊപ്പം ചികിത്സക്കായി ജയില്‍ ആംബുലന്‍സില്‍ ജില്ല ആശുപത്രിയില്‍ എത്തിയ ഏഴ് പ്രതികളില്‍ ഒരാളാണ് പ്രിസണ്‍ ഓഫിസറെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചത്.
പത്തനാപുരം പിടവൂര്‍ കമുകുംചേരി മണിഭവനം വീട്ടില്‍ ജി. രതീഷ്കുമാര്‍ (43- രാജീവ്) ആണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പത്തനാപുരം എം.എല്‍.എയുടെ ഓഫിസ് അടിച്ച് തകര്‍ത്ത് ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പത്തനാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുകയായിരുന്നു ഇയാള്‍. പ്രതി രക്ഷപ്പെട്ട വിവരം അറിഞ്ഞ ജില്ല പോലീസ് മേധാവി ടി. നാരായണന് സിറ്റി പരിധിയിലെ മുഴുവന്‍ പൊലീസ് സേനെയയും അലര്‍ട്ട് ചെയ്തു.
പിങ്ക് െപാലീസ് സംഘത്തിലെ എസ്.സി.പി.ഒ സിന്ധു, സി.പി.ഒ വിദ്യ, ദ്രുതകര്‍മസേനയിലെ സി.പി.ഒ മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ തടവ് ചാടിയതിന് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
https://www.facebook.com/Malayalivartha

























