ശില്‍പയുടെ മരണത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റ്

പ്രശസ്ത സീരിയല്‍ നടി ശില്‍പയുടെ മരണത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റെന്ന് ശില്‍പയുടെ പിതാവ് ഷാജി. സെക്‌സ് റാക്കറ്റുമായി ശില്‍പയുടെ മരണത്തിന് ബന്ധമുണ്ടെന്ന്പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടും ലിജിനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ കേസ് ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നും ഷാജി വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഒരു യുവാവിനും ശില്‍പയുടെ കൂട്ടുകാരിക്കുമുള്ള പങ്ക് മറച്ചു വയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നുവെന്നാണ് ഷാജി പറഞ്ഞു. കൂട്ടുകാരി വളരെ നിര്‍ബന്ധിച്ചിട്ടാണ് കഴിഞ്ഞ 18ന് ഒരു സുഹൃത്തിന്റെ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ശില്‍പ പോയത്. ആ പാര്‍ട്ടിയില്‍ ആണ്‍സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. രാവിലെ പതിനൊന്നോടെ അച്ഛനും അമ്മയുമൊന്നിച്ചാണ് ശില്‍പ ബസ് സ്‌റ്റോപ്പിലെത്തിയത്. ഇവിടെ നിന്ന് ശില്‍പ ബാലരാമപുരത്തേക്ക് പോകാനും ഷാജിയും ഭാര്യയും നെടുമങ്ങാട്ടെ കുടുംബ വീട്ടിലേക്ക് പോകാനുമായി പിരിഞ്ഞു.
വൈകിട്ട് മൂന്നരയോടെ ഷാജിയുടെ ഫോണില്‍ വിളിച്ചാണ് ശില്പ വീട്ടില്‍ എത്തിയോ എന്ന് കൂട്ടുകാരി അന്വേഷിച്ചത്. ഈ സമയം ഇവര്‍ നെടുമങ്ങാട്ടെ വീട്ടിലായിരുന്നു. ഇതിനു ശേഷമാണ് കൂട്ടുകാരി ശില്പയുടെ വീട്ടിലെത്തി 300 രൂപ ഏല്‍പ്പിച്ച ശേഷം പെട്ടെന്ന് മടങ്ങിയത്. ആറുമണിക്കുശേഷവും ശില്പ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് അമ്മ കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലിജിനൊപ്പം ശില്പ പോയിരിക്കുകയാണെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ശേഷം സ്വിച്ച് ഒഫ് ചെയ്തു. തുടര്‍ന്ന് ലിജിനെ ഫോണില്‍ ബന്ധപ്പടാന്‍ ശ്രമിച്ചപ്പോള്‍ കേള്‍ക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് ഫോണ്‍ ഓഫാക്കി. മൂന്നു മണിക്കുശേഷം അമ്മ ശില്പയുടെ ഫോണില്‍ വിളിച്ചപ്പോഴൊന്നും എടുത്തില്ല. ഈ സമയത്തെല്ലാം കൂട്ടുകാരി അമ്മയുടെ ഫോണിലേക്ക് തിരികെ വിളിച്ചു. ശില്പയുടെ ഫോണ്‍ തന്റെ പക്കലാണെന്നും ഫോണ്‍ ലോക്കായതുകൊണ്ട് അത് എടുക്കാന്‍ കഴിയുന്നില്ലെന്നുമാണ് പറഞ്ഞത്.
വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവിനൊപ്പം മുമ്പ് ശില്പ ഡാന്‍സ് ട്രൂപ്പില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് ശില്പയെ ഈ യുവാവ് വശീകരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഈ യുവാവാണ് കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന് ഹാജരാകാന്‍ കൂട്ടുകാരിക്കൊപ്പം വന്നത്. ശില്പ മരിച്ച ദിവസവും കരമന പൊലീസ് സ്‌റ്റേഷനില്‍ ഈ യുവാവ് വന്നിരുന്നു. സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് യുവാവെന്ന് ശില്പയുടെ പിതാവ് പറയുന്നു.
ശില്പയുടെ മൊബൈല്‍ ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം ശേഖരിച്ചു.
18നാണ് കരമന മരുതൂര്‍ക്കടവ് പാലത്തിന് സമീപം കരമനയാറ്റില്‍ ശില്പയുടെ മൃതദേഹം കണ്ടെത്തിയത്. കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























