നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. പാലാ ബിഷപ്പിന്റേത് വൈകാരികമായ അഭിപ്രായ പ്രകടനമല്ല.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരന്‍ കേന്ദ്രസര്‍ക്കാരിന് നര്‍ക്കോട്ടിക്ക് ജിഹാദിനെ കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിച്ച് പറയാമെന്ന് അറിയിച്ചു.
ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന ആളുകളെ തിരിച്ചറിയണം. കേരളത്തിലെ ക്രൈസ്തവ സമുദായത്തില്‍ മാത്രമല്ല, കേരളത്തിലെ ഹിന്ദു സമീഹത്തിലും ഈ ആശങ്കകള്‍ കുറേക്കാലമായി ഉണ്ട്.
അപ്രിയസത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ജോസഫ് മാഷിന്റെ കൈ വെട്ടിയ കാലം കഴിഞ്ഞെന്ന് ജിഹാദികളെ പിന്തുണയ്‌ക്കുന്നവര്‍ മനസിലാക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. നര്‍കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
https://www.facebook.com/Malayalivartha

























