പ്രധാന പോലീസ് സ്‌റ്റേഷനുകളില്‍ ഇനി \'കമാന്‍ഡോ\' എസ്.ഐമാര്‍

സംസ്ഥാനത്തെ പ്രധാന പോലീസ് സ്‌റ്റേഷനുകളുടെ നിയന്ത്രണം ഇനി യുവാക്കളുടെ കൈകളില്‍. പോലീസ് സേനയുടെ ചരിത്രത്തിലാദ്യമായി കമാന്‍ഡോ ട്രെയിനിങ് ഉള്‍പ്പടെയുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരെ പ്രധാന സ്‌റ്റേഷനുകളുടെ ചുമതലയേല്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേസുകള്‍ കൂടുതലുള്ള സ്‌റ്റേഷനുകളുടെ ചുമതല എസ്.ഐ. പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്കു നല്‍കിത്തുടങ്ങി.
സാധാരണയായി പുതുതായി ട്രെയിനിങ് കഴിഞ്ഞിറങ്ങുന്ന ഉദ്യോഗസ്ഥരെ പ്രൊബേഷന്‍ എസ്.ഐമാരായാണു നിയമിച്ചിരുന്നത്. 248 ഉദ്യോഗസ്ഥരാണ് 27-ാം ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. പുതിയ പരിശീലന പദ്ധതിയാണ് ഇവര്‍ക്കായി ഒരുക്കിയിരുന്നത്. ആയോധനകലകളില്‍ ഉള്‍പ്പടെയുള്ളവയില്‍ കഴിവ് നേടിയാണ് ഇവര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഒപ്പം വീരപ്പന്‍വേട്ടയ്ക്കു നേതൃത്വം നല്‍കിയ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ കമാന്‍ഡോ പരിശീലനവും ഒരുക്കിയിരുന്നു.
തീരദേശ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കാനുള്ള പരിചയം, സൈബര്‍ ലോയില്‍ പഠനക്ലാസുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു പ്രധാന സ്‌റ്റേഷനുകളുടെ ചുമതല നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. പലസ്‌റ്റേഷനുകളിലും പുതിയ എസ്.ഐമാര്‍ ചുമതലയേറ്റു. പ്രമോഷന്‍ ലഭിച്ച് എസ്.ഐ ആയവരെ അഡീഷണല്‍ എസ്.ഐയായും മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























