കാസര്‍കോട്ടെ രണ്ട് തദ്ദേശ റോഡുകള്‍ മുഖ്യമന്ത്രി തിങ്കളാഴ്ച്ച നാടിന് സമര്‍പ്പിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സംസ്ഥാന തല ഉദ്‌ഘാടനം നിര്‍വഹിക്കും

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ച രണ്ടു റോഡുകള്‍ തിങ്കളാഴ്ച്ച ഉദ്‌ഘാടനം ചെയ്യും. 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സംസ്ഥാന തല ഉദ്‌ഘാടനം നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മീര്‍കാനം-കുറുഞ്ചേരി-നീലിവരഞ്ഞൂര്‍, ഉമ്മിച്ചിപ്പോയില്‍-ചേമ്പന റോഡുകളാണ് നാടിന് സമര്‍പ്പിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫന്‍ഡില്‍ നിന്നും അനുവദിച്ച പള്ളം-മേക്കാറളം-ചേമ്പന റോഡ് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷത വഹിക്കും.
https://www.facebook.com/Malayalivartha

























