പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് : യുവതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോ ഷൂട്ട് നടത്തിയ യുവതിയെയും സഹായിയെയുംഇന്നലെ ആയ്യിരുന്നു അറസ്റ്റ് ചെയ്തത്, തുടർന്നിപ്പോൾ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയെയാണ് അറസ്റ്റ് ചെയ്ത് മൊഴിയെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. ഇവരുടെ സഹായി പത്തനംതിട്ട പുലിയൂര്‍ സ്വദേശി ഉണ്ണിയെയും അറസ്റ്റ് ചെയ്തിരുന്നു.
നടപടി പള്ളിയോട സംഘം നല്‍കിയ പരാതിയിലാണ് . വ്രതശുദ്ധിയോടുകൂടി മാത്രമേ പള്ളിയോടത്തില്‍ കയറാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. അതേസമയം ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.
https://www.facebook.com/Malayalivartha

























