പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ല; ഡി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

കേരള പൊലീസിനെതിരെ സിപിഐ ദേശീയ നേതാക്കളായ ആനി രാജയും ഡി രാജയും നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരേ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വീണ്ടും. സംസ്ഥാന പൊലീസില്‍ ആര്‍എസ്‌എസ് ഗാങ് പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ആനി രാജ വിമര്‍ശനം ഉന്നയിച്ചത്. ആനി രാജയുടെ വാദത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ വാദങ്ങള്‍ സംബന്ധിച്ചാണ് കാനം വീണ്ടും എതിര്‍പ്പ് പ്രകടിപ്പിച്ചത്.
പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐക്ക് പരാതിയില്ലെന്നും വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനം പറഞ്ഞു. വിമര്‍ശനം പാര്‍ട്ടി ഫോറത്തിലാണ് അറിയിക്കേണ്ടതെന്നും ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തില്‍ പരാതി ഉന്നയിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആനി രാജ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തള്ളിയിരുന്നു. ആനി രാജയുടെ പ്രസ്താവനയ്ക്കെതിരെ കാനം നടപടി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിറകെ ആനി രാജയുടെ വാദത്തെ ഡി രാജ പിന്തുണയ്ക്കുകയും ചെയ്തു. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്ചകളെ വിമര്‍ശിക്കണം എന്നായിരുന്നു രാജ പറഞ്ഞത്. ഇതിന് പിറകെയാണ് ഇപ്പോള്‍ കാനം രാജേന്ദ്രന്‍ ദേശീയ നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























