നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ട് മരിച്ചു

കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പെട്ടു മരിച്ചു. ആലുവ മുപ്പത്തടം തണ്ടിരിക്കല്‍ കോളനിയില്‍ ചന്ദ്രന്റെ മകന്‍ കെ.സി പ്രദീപ് (26) ആണ് മരിച്ചത്. കളമശേരി ഫാല്‍ക്കന്‍ ടെര്‍മിനല്‍ തൊഴിലാളിയാണ്.
കഴിഞ്ഞ രാത്രി വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ ആന വാതിലിനു സമീപമാണ് അപകടം നടന്നത്. പ്രദീപും സുഹൃത്തുമാണ് ബൈക്കില്‍ യാത്ര ചെയ്തത്. സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടമുണ്ടാക്കിയ കാറും കണ്ടെയ്‌നര്‍ ലോറിയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇടപ്പള്ളി പോലീസ് കേസെടുത്തു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























