സംസ്ഥാനത്തെ ആദ്യ വനിതാ സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍

സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇനി പെണ്‍പോലീസ് മുന്നിട്ടിറങ്ങും. വനിത സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ എന്ന ആശയവുമായി എത്തുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. സൈബര്‍ ലോകത്ത് അത്രയേറെ പീഡനങ്ങളും ആക്രമണങ്ങളുമാണ് സത്രീകള്‍ക്കെതിരെ ഉണ്ടാകുന്നത്.
കൊച്ചിയിലാണ് ഇത്തരത്തിലുള്ള ആദ്യ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. വനിതകള്‍ക്ക് സ്വതന്ത്രമായി പരാതി നല്‍കാനുള്ള സൗകര്യമൊരുക്കുകയാണ് സൈബര്‍ പൊലീസ് സ്‌റ്റേഷന്റെ ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വനിതകള്‍ മാത്രമുള്ള സ്‌റ്റേഷന്‍ എന്നല്ല വനിതകള്‍ക്ക് സ്വതന്ത്രമായി പരാതി ബോധിപ്പിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ചലച്ചിത്ര താരങ്ങളടക്കമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ദുരുപയോഗം ചെയ്യുന്ന കേസുകള്‍ കൂടി വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകും സൈബര്‍ പൊലീസ് സ്‌റ്റേഷന്റെ ശ്രമം. ഇന്റര്‍നെറ്റില്‍ ചൂഷണം നേരിടേണ്ടി വരുന്ന ഏത് സ്ത്രീകള്‍ക്കും ഏത് സമയത്തുമെത്തി പരാതി നല്‍കാവുന്ന സാഹചര്യമൊരുക്കും.
കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിലാണ് സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം തന്നെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനത്തിനായി സൈബര്‍ നിയമ വിദഗ്ധരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























