കുടുംബശ്രീ ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനില്‍ എത്തുന്നു

കുടുംബശ്രീയും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്. 50 ഉല്‍പ്പന്നങ്ങളാണു ഓണ്‍ലൈനിലുടെ വില്‍പന നടത്താന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘത്തില്‍ പത്ത് ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് എട്ടുമാസത്തിനുള്ളില്‍ വിപണിയിലെത്തും. ഇവയുടെ നിലവാരം ഉറപ്പുവരുത്തിയശേഷമായിരിക്കും ഓണ്‍ലൈന്‍ വില്‍പനക്കു സജ്ജമാക്കുക. ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ാനും നിയലവാരം ഉറപ്പുവരുത്താനും പ്രത്യേക ഏജന്റസിയെ ചുമതലപ്പെടുത്തും. ആദ്യഘട്ടത്തിലെ 10 ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാന്‍ ഒന്നരക്കോടിയോളം രൂപ ചെലവഴിക്കും.
ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം മാത്രമായിരിക്കു കുടുംബശ്രീയുടെ ചുമതല. ഇവയുടെ ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ്ങും ഏജന്റസിയുടെ ചുമതലയിലാകും. മികച്ച തേന്‍ ലഭിക്കുന്ന വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കുടുംബശ്രീ പ്രവര്‍ത്തകരെ കൂടുതല്‍ സജ്ജമാക്കാനും തീരുമാനമുണ്ടെന്നു കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി. വത്സലകുമാരി പറഞ്ഞു.
കുടുംബശ്രീ ഉല്‍പ്പന്നങ്ങളായ തേന്‍, സ്‌ട്രോബറി, കിടക്കവിരി, തലയണഉറ എന്നിവയ്ക്കു പുറമേ കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ നിര്‍മാണവും ആദ്യഘട്ടത്തില്‍ ബ്രാന്‍ഡ്‌ചെയ്യും.
വേണ്ടത്ര പുരോഗതി നേടാത്തതും വിപണിയില്‍ വന്‍സാധ്യകളുള്ളതുമായി കുടുംബശ്രീ ഉല്‍പ്പന്നങ്ങളെ കുറിച്ചു പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തനിനാടന്‍ ഉല്‍പ്പന്നങ്ങള്‍ക്കു നവീന പായ്ക്കിങ് ഉറപ്പാക്കും. ഇതിനായി തേനടക്കമുള്ള വസ്തുക്കള്‍ ഇങ്ങനെ കൂടുതല്‍ ആകര്‍ഷകമാക്കും.
44 ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകരാണു സംസ്ഥാനത്തുള്ളത്. ഇതില്‍ പാതിയോളംപേരെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനമേഖലയില്‍ സജീവമാക്കാനാണു നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























