കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും കവറും തേടി അലയേണ്ട, പാര്‍സല്‍ അയക്കാന്‍ ഇനി പാക്പോസ്റ്റ്

സ്‌നേഹസമ്മാനങ്ങള്‍ അയക്കാന്‍ ഇനി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും കവറും തേടി അലയേണ്ട. അയക്കേണ്ട സാധനവുമായി തപാല്‍ ഓഫീസില്‍ എത്തിയാല്‍ മതി. പാക്ക് ചെയ്ത് മേല്‍വിലാസം പതിച്ച് അയച്ചുകൊടുക്കാനുള്ള \'പാക്പോസ്റ്റ് സംവിധാനം കോഴിക്കോട് ഹെഡ്‌പോസ്‌റ്റോഫീസില്‍ തയ്യാര്‍. രാജ്യത്തിനകത്തും വിദേശത്തേക്കും പേക്ക്‌പോസ്റ്റ് വഴി സാധനമയക്കാം. അയക്കേണ്ട സാധനം ഹെഡ്‌പോസ്‌റ്റോഫീസിലെ പാക്പോസ്റ്റ് കൗണ്ടറിലെത്തിച്ചാല്‍ കാര്‍ഡ് ബോര്‍ഡിലിട്ട് , മേല്‍വിലാസം ടൈപ്പ് ചെയ്ത് ഒട്ടിച്ച് മേല്‍വിലാസക്കാരന് തപാലിലൂടെ എത്തിച്ചുകൊടുക്കും.
പാര്‍സല്‍ വലിപ്പമനുസരിച്ച് ആറ് തരം പാക്കിങ്ങിനുള്ള സംവിധാനമുണ്ട്. ഇതെല്ലാം കൗണ്ടറിലെ ജീവനക്കാര്‍ ചെയ്യും. സാധനം ബബ്ലിങ് കവറില്‍(വെള്ളം കയറാത്ത) പൊതിഞ്ഞ് അയക്കണോ തെര്‍മോക്കോള്‍ ഷീറ്റ് വെച്ച് വേണോ എന്നുപറഞ്ഞാല്‍ മതി. തൂക്കമനുസരിച്ചാണ് നിരക്ക്. പാക്കിങ് മാത്രം മതിയെങ്കില്‍ അതിനും സൗകര്യം ഉണ്ട്. പാക്ക് ചെയ്ത് നേരിട്ട് തപാല്‍ കൗണ്ടറിലെത്തിച്ച് അയക്കുകയുമാവാം. പാക്കിങ്ങിന് കുറഞ്ഞ നിരക്ക് 50 രൂപയാണ്. ഒരുകിലോവരെയുള്ള സാധനം അയക്കാന്‍ (രാജ്യത്തിനുള്ളില്‍) തപാല്‍ ചെലവടക്കം 125 രൂപയാണ്. ഒന്നുമുതല്‍ രണ്ടരവരെ കിലോവിന് 200ഉം അഞ്ചുകിലോയുള്ളതിന് 400 ഉം രൂപയാണ്.
സേവനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് തപാല്‍വകുപ്പ് പുതിയ സൗകര്യമേര്‍പ്പെടുത്തിയത്. സുരക്ഷിതവും വിശ്വസനീയവുമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒമ്പതരമുതല്‍ മൂന്നര വരെയാണ് പാക്ക് പോസ്റ്റ് കൗണ്ടര്‍ സേവനം ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952722663.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























