കണ്ണൂര്‍ ഇരിട്ടിയില്‍ വന്‍ സ്വര്‍ണ വേട്ട: അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ ഇരിട്ടിയില്‍ വന്‍ സ്വര്‍ണ വേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും ഒരു കോടി 10 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂര്‍ തലശേരി ഭാഗത്തേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. മതിയായ രേഖകള്‍ ഒന്നും തന്നെ പിടിയിലായവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. വാഹന പരിശോധനയ്ക്കിടെ ഇരിട്ടി പോലീസാണ് സ്വര്‍ണം പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























